ആലപ്പുഴ: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു ഉന്നയിച്ച ആക്ഷേപങ്ങളെ എതിർത്ത മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അലോഷ്യസ് സേവ്യർ രംഗത്ത്. കെ.എസ്.യു പ്രവർത്തകർ വളരെ വൈകാരികമായാണ് ഈ പരാതി ഉന്നയിച്ചതെന്നും, അതിനോട് പ്രതികരിക്കുമ്പോൾ മുഖ്യമന്ത്രി കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.(KSU reacts to CM VD Satheesan remarks on government pleader appointment controversy)
നിയമനവുമായി ബന്ധപ്പെട്ട കെ.എസ്.യുവിന്റെ ശക്തമായ നിലപാട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ, പ്ലീഡർ നിയമനത്തെക്കുറിച്ച് തനിക്ക് ആരും പരാതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ആരോപണവിധേയരായ രണ്ട് അഭിഭാഷകരും മുൻപ് എസ്.എഫ്.ഐ, എ.ബി.വി.പി സംഘടനകളിൽ പ്രവർത്തിച്ചവരാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്.
എന്നാൽ, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ശുപാർശ ചെയ്ത പാനലിൽ ഈ രണ്ട് പേരുടെയും പേരുകൾ ഉണ്ടായിരുന്നുവെന്നും, അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവും പശ്ചാത്തലവും വ്യക്തമായി പരിശോധിച്ച ശേഷമാണ് ഇവരെ നിയമിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കോൺഗ്രസിന്റെ പോഷക സംഘടന നൽകുന്ന ലിസ്റ്റ് മാത്രം നോക്കി നിയമനം നടത്താനാകില്ലെന്നും, മാധ്യമങ്ങൾ ഈ വിഷയം വെറുതെ ഊതിവീർപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
Story Summary
Aloysius Xavier criticized Chief Minister V.D. Satheesan for dismissing the student wing’s emotional concerns regarding government pleader appointments. This follows Satheesan’s press conference where he justified the appointments based on the Advocates General’s vetting and the Indian Lawyers Congress’ panel list, while mocking KSU’s opposition.


