കൊച്ചി: ആഗോള പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ ആകർഷകമായ ‘ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേളയ്ക്ക്’ (Joyalukkas old gold exchange mela) തുടക്കമായി. വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കിൽ പഴയ സ്വർണാഭരണങ്ങൾ മാറ്റിയെടുക്കാനുള്ള സുവർണ്ണാവസരമാണ് ഈ മേളയിലൂടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മേളയുടെ ഭാഗമായി പഴയ സ്വർണാഭരണങ്ങൾ മാറ്റി പുതിയവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിപണിയിലെ പരമാവധി എക്സ്ചേഞ്ച് മൂല്യത്തോടൊപ്പം ഗ്രാമിന് 150 രൂപ അധികമായി ലഭിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ഈ പ്രത്യേക ആനുകൂല്യം ഓഗസ്റ്റ് 9 വരെ ലഭ്യമായിരിക്കും.
വരുന്ന വിവാഹ പർച്ചേസുകൾ, വരാനിരിക്കുന്ന ഉത്സവകാല ഷോപ്പിംഗുകൾ എന്നിവയ്ക്കായി വലിയ തോതിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ പദ്ധതിയിടുന്ന കുടുംബങ്ങൾക്ക് തങ്ങളുടെ കൈവശമുള്ള പഴയ സ്വർണത്തിന് പരമാവധി മൂല്യം ഉറപ്പാക്കുകയാണ് ജോയ്ആലുക്കാസ് ഈ മേളയിലൂടെ ലക്ഷ്യമിടുന്നത്.
പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ഏറ്റവും വേഗത്തിൽ ആശ്രയിക്കാവുന്ന മികച്ചൊരു ആസ്തി എന്ന നിലയിൽ, ഉപഭോക്താക്കളുടെ പഴയ ആഭരണങ്ങൾക്ക് പരമാവധി മൂല്യം ലഭ്യമാക്കാനാണ് ഗ്രാമിന് 150 രൂപ അധികം നൽകുന്ന ഈ ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേള സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. ജോയ്ആലുക്കാസിന്റെ അതിവിപുലവും ആകർഷകവുമായ പുത്തൻ ഡിസൈനിലുള്ള ആഭരണ കളക്ഷനുകൾ ഏറ്റവും ലാഭകരമായി സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയുടെ സഹായത്തോടെ, പരിചയസമ്പന്നരായ ജീവനക്കാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തികച്ചും സുതാര്യവും വിശ്വസനീയവുമായ രീതിയിലായിരിക്കും പഴയ ആഭരണങ്ങളുടെ മൂല്യനിർണയം (Gold Purity Testing) നടത്തുക. രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസിന്റെ എല്ലാ ഔദ്യോഗിക ഷോറൂമുകളിലും ഈ എക്സ്ചേഞ്ച് ഓഫർ ഒരേസമയം ലഭ്യമായിരിക്കുമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Story Summary: Global jewelry retail chain Joyalukkas launched its ‘Old Gold Exchange Mela’ across all its showrooms in India. Valid until August 9, 2026, the promotional exchange scheme offers customers the maximum market value for their old gold ornaments along with an additional bonus of ₹150 per gram. Joyalukkas Group Chairman and Managing Director Dr. Joy Alukkas stated that the initiative aims to provide maximum value for wedding and festive shoppers through a transparent valuation process.


