വയനാട് : കള്ളാടി ദുരന്തത്തെത്തുടർന്ന് മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. അപകട സാധ്യതയെത്തുടർന്ന് ദുരന്തമേഖലയുടെ പരിസരപ്രദേശങ്ങളിൽ നിന്നും ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്ന 48 കുടുംബങ്ങളിലെ 129 പേരെയും സുരക്ഷിതമായി സ്വന്തം വീടുകളിൽ തിരിച്ചെത്തിച്ചു.(Wayanad Kalladi Landslide Disaster Relief Camp Closed Government Announces Five Lakh Compensation)
അതേസമയം, കള്ളാടി...
വെല്ലിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്താൻ ആഗ്രഹിക്കുന്ന ഒരു തനി ഇന്ത്യൻ രാഷ്ട്രീയക്കാരനാണെന്ന് വിദേശകാര്യ മന്ത്രാലയം (MEA). പ്രധാനമന്ത്രിയുടെ ഔദ്യോഗിക ന്യൂസിലാൻഡ് സന്ദർശനത്തിനിടെ നടത്തിയ പ്രത്യേക വാർത്താസമ്മേളനത്തിൽ, അദ്ദേഹം എന്തുകൊണ്ടാണ് ന്യൂസിലാൻഡിലെ മാധ്യമപ്രവർത്തകർക്കായി വാർത്താസമ്മേളനം നടത്താത്തതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (ഈസ്റ്റ്) രുദ്രേന്ദ്ര ടണ്ടൻ.(PM Modi...
ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ പ്രശസ്ത വിനോദസഞ്ചാര ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ ദുരന്തം. അപകടത്തിൽ പതിനഞ്ചോളം പേർ മരണപ്പെട്ടതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, മരിച്ചവരുടെ കൃത്യമായ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.(Vietnam tourist boat accident, Phu Quoc Speedboat Capsizes...
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിർമ്മാണത്തിലിരിക്കുന്ന മാളിന്റെ ബേസ്‌മെന്റിൽ ഏഴുവയസ്സുകാരിയെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജ് നഗർ എക്സ്റ്റൻഷനിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ മിഠായികളും ലഘുഭക്ഷണങ്ങളും നൽകി പ്രലോഭിപ്പിച്ച് മാളിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ഇതേ മാളിൽ നിർമ്മാണ തൊഴിലാളികളായി ജോലി ചെയ്യുന്ന...
ന്യൂഡൽഹി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ പുകയുന്ന വിവാദങ്ങൾക്കിടെ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഡൽഹിയിൽ നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം കേരള ഹൗസിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ രൂക്ഷമായ പ്രതികരണം.(Pinarayi Vijayan loses cool at media Delhi Kerala House Vizhinjam controversy)
എന്തെങ്കിലും പറയാനുണ്ടെങ്കിൽ...
തായ്‌ലൻഡിലെ കലാസിൻ പ്രവിശ്യയിൽ നിന്ന് വംശനാശം സംഭവിച്ച പുതിയ ഇനം സസ്യഭുക്ക് ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തി. ഏകദേശം 150 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ഈ ദിനോസറിന് 'ഉരാഗാസോറസ് കലാസിനെൻസിസ്'എന്നാണ് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. ഒരു ക്രിക്കറ്റ് പിച്ചിന്റെ അത്രയും, അതായത് ഏകദേശം 20 മീറ്ററോളം നീളമുള്ള ഇവയ്ക്ക് അസാധാരണമായ നീളമുള്ള കഴുത്തുണ്ടായിരുന്നു.(New...
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കവർച്ചയ്ക്കിടെ 66 വയസ്സുകാരിയെ അതിക്രൂരമായി തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാൾ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ യുവാവിനെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി.(Kozhinjampara murder case, elderly woman robbed murdered)
കൊലപാതകത്തിലും കവർച്ചയിലും ഇയാളെ സഹായിച്ച 17-കാരനായ കൂട്ടാളിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 10-ാം തീയതിയാണ്...
തിരുവനന്തപുരം: ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ അന്വേഷണ സംഘത്തെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അഞ്ചംഗ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. റവന്യൂ-ഡിസാസ്റ്റർ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി കൺവീനറായ സമിതിയിൽ പ്രമുഖ ജിയോളജിസ്റ്റ് ഡോ. സി.പി. രാജേന്ദ്രൻ, എക്കോളജിസ്റ്റ് ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ്...
കണ്ണൂർ: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ, ന്യൂഡൽഹിയിൽ ആരംഭിച്ച നിർണായക കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിന്ന് മുതിർന്ന നേതാവ് ഇ.പി ജയരാജൻ വിട്ടുനിൽക്കുന്നു. ഭൂരിഭാഗം സംസ്ഥാന നേതാക്കളും യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോൾ ഇ.പി ജയരാജൻ കണ്ണൂരിൽ തന്നെ തുടരുകയാണ്.(EP Jayarajan skips CPM CC meeting Delhi...
ആലപ്പുഴ: ഗവ. മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് സംഘടനകൾക്കെതിരെ വിമർശനവുമായി ജി. സുധാകരൻ. സംസ്ഥാനത്തെ മറ്റൊരു മെഡിക്കൽ കോളേജിലും ഇല്ലാത്ത വിധം ആലപ്പുഴയിൽ മാത്രം ആശുപത്രി കോമ്പൗണ്ടിനുള്ളിൽ ഷെഡ്ഡ് കെട്ടി ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്യുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(G Sudhakaran criticizes DYFI food distribution Alappuzha Medical...