HomeEntertainmentനടി അൻസിബയുടെ പരാതി: നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ച്...

നടി അൻസിബയുടെ പരാതി: നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി | Actor Tiny Tom

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയ അധിക്ഷേപം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി കടവന്ത്ര പോലീസാണ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.(Actor Tiny Tom Gets Anticipatory Bail In Case Filed By Ansiba Hassan)

നേരത്തെ അൻസിബ നേരിട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കടവന്ത്ര പോലീസ് കേസ് എടുക്കാൻ തയ്യാറായിരുന്നില്ല. കൃത്യമായ തെളിവുകളില്ല എന്ന നിലപാടിലായിരുന്നു പോലീസ്. ഇതേത്തുടർന്ന് നടി കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം പരിശോധിച്ച എറണാകുളം ജില്ലാ സെഷൻസ് കോടതി, അൻസിബയ്ക്കെതിരെയുള്ള വർഗീയ പരാമർശങ്ങളിലും സ്ത്രീത്വത്തെ അപമാനിച്ചതിലും കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിന് കർശന നിർദേശം നൽകി.

കോടതി ഉത്തരവിനെ തുടർന്നാണ് ടിനി ടോമിനെതിരെ കേസെടുത്തത്. കേസിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്ന സൂചനകൾ ശക്തമായതിനെ തുടർന്നാണ് താരം മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

Story Summary

The Ernakulam Principal Sessions Court has granted anticipatory bail to actor Tiny Tom in a case filed by actress Ansiba Hassan involving communal slur and insult to modesty. The Kadavanthra police registered the case following a court directive, after initially refusing to do so due to a lack of evidence.

Clickable Info Box