കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവ്. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ നടപടി.(Kerala High Court temporarily freezes Waqf Board operations over petitions)
കേസിൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ എല്ലാവിധ ഔദ്യോഗിക നടപടികളും നിർത്തിവെക്കണമെന്ന് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് നിർദ്ദേശിച്ചു. ജോയിന്റ് സെക്രട്ടറിക്ക് താൽക്കാലിക ചുമതല കോടതി നൽകിയിട്ടുണ്ട്. കേസ് കൂടുതൽ വാദത്തിനായി വരും ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ഹർജിയിൽ സർക്കാരിന്റെ വിശദീകരണം നേരത്തെ ഹൈക്കോടതി തേടിയിരുന്നു. കൂടാതെ കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ഷോൺ ജോർജ് ഹർജി നല്‍കിയിരുന്നു.
Story Summary
The Kerala High Court has temporarily frozen the operations of the State Waqf Board following multiple petitions alleging unconstitutional activities. The court has stayed all proceedings of the board until further orders and handed over temporary charge to the Joint Secretary


