HomeKeralaകാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ 9 വയസുകാരൻ മരിച്ചു: പ്രതിഷേധിച്ച് കുടുംബം,...

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ 9 വയസുകാരൻ മരിച്ചു: പ്രതിഷേധിച്ച് കുടുംബം, കേസെടുത്ത് പോലീസ് | 9 year old boy dies during surgery

കാസർഗോഡ്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒൻപത് വയസുകാരൻ മരിച്ചു. ബേടകം തലേക്കുന്ന് സ്വദേശിയായ അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ഇയാസ് ആണ് മരണപ്പെട്ടത്. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി.(9 year old boy dies during surgery at Kasaragod General Hospital triggering negligence allegations)

സംഭവത്തിൽ ആശുപത്രിക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. ടൗൺ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്.

Story Summary

A nine-year-old boy named Muhammad Iyas died during surgery at the Kasaragod General Hospital. The family has alleged medical negligence, prompting the local police to register a case and initiate a detailed investigation.

Clickable Info Box