കണ്ണൂർ: കേരളത്തെ നടുക്കിയ കൂടത്തായി പരമ്പരക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ബിരുദപഠനത്തിന്റെ തിരക്കിൽ. കോഴിക്കോട് സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ജോളി, പരീക്ഷ എഴുതുന്നതിനായാണ് നിലവിൽ കണ്ണൂർ വനിതാ ജയിലിലെത്തിയത്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എ ഹിസ്റ്ററി പരീക്ഷയാണ് ജോളി എഴുതുന്നത്.(Koodathayi Murder Case Accused Jolly Joseph Writes Degree Exam In Jail)
നിലവിൽ ബിരുദ രണ്ടാം വർഷ വിദ്യാർത്ഥിനിയായ ജോളിക്ക് ഇത്തവണ ആകെ എട്ട് പേപ്പറുകളാണ് എഴുതാനുള്ളത്. ഇതിൽ ആറ് പരീക്ഷകൾ ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ തന്നെയാണ് ജയിലിൽ ഇവർക്ക് ക്ലാസുകൾ എടുത്തു നൽകുന്നത്. ഈ പരീക്ഷകൾ അവസാനിക്കുന്നതോടെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്സുകളിലേക്കുള്ള പരീക്ഷകളും ജയിലിൽ ആരംഭിക്കും.
ജോളിയെ കൂടാതെ മറ്റ് നിരവധി തടവുകാരും വിവിധ ബിരുദ പരീക്ഷകൾ എഴുതുന്നുണ്ട്. സ്വന്തം കുടുംബത്തിലെ ആറ് പേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയാണ് ജോളി ജോസഫ്.
Story Summary
Koodathayi serial murder case prime accused Jolly Joseph is preparing to become a graduate while in prison. Currently logded in Kozhikode sub jail, she was shifted to Kannur women’s jail to write her second-year BA History examinations under IGNOU.


