HomeKeralaഓച്ചിറയിൽ ബാർ തല്ലിത്തകർത്ത് യുവാക്കൾ: പ്രതികൾക്കായി തിരച്ചിൽ | Youths Vandalize...

ഓച്ചിറയിൽ ബാർ തല്ലിത്തകർത്ത് യുവാക്കൾ: പ്രതികൾക്കായി തിരച്ചിൽ | Youths Vandalize Bar

കൊല്ലം: ഓച്ചിറയിലെ റീജൻസി ബാറിൽ യുവാക്കളുടെ സംഘം ക്രൂരമായ അക്രമം അഴിച്ചുവിട്ടു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ബാറിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത അക്രമിസംഘം, കൗണ്ടറിലിരുന്ന മദ്യക്കുപ്പികൾ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു.(Youths Vandalize Bar Over Dispute In Kollam)

മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിൽ. തലേദിവസം രാത്രി ബാർ അടയ്ക്കുന്ന സമയത്ത് മദ്യം ആവശ്യപ്പെട്ട് ഇവർ എത്തിയിരുന്നു. എന്നാൽ സമയം കഴിഞ്ഞതിനാൽ മദ്യം നൽകാൻ ജീവനക്കാർ വിസമ്മതിച്ചു.

ഇതേച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയതും യുവാക്കളെ മടക്കി അയച്ചതും. ഇതിന്റെ പ്രതികാരമെന്നോണമാണ് പിറ്റേദിവസം വൈകിട്ടോടെ സംഘം വീണ്ടും ബാറിലെത്തി പരാക്രമം നടത്തിയത്. അക്രമികളെക്കുറിച്ച് പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Story Summary

A group of youths vandalized Regency Bar in Ochira, Kollam, following an argument over being denied liquor past closing time the previous day. The attackers, who arrived in a vehicle with Malappuram registration, assaulted the bar staff and destroyed property.

Clickable Info Box