കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനായി പ്രമുഖ ധനകാര്യ സേവന കമ്പനിയായ ജിയോജിത് അപേക്ഷ ക്ഷണിപ്പിച്ചു (Geojit financial services scholarship 2026). തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് (Professional/Vocational Courses) പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ സാമ്പത്തിക സഹായം ലഭ്യമാകുക. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പഠനം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ്, പരീക്ഷാ ഫീസ് എന്നിവ ഇനത്തിലായി പ്രതിവര്‍ഷം 25,000 രൂപ വരെയാണ് കമ്പനി സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്.
അപേക്ഷിക്കാനുള്ള യോഗ്യതകളും മറ്റ് നിബന്ധനകളും:
അപേക്ഷകർക്ക് പത്താം ക്ലാസിലും (SSLC) പ്ലസ്ടു (Plus Two) പരീക്ഷയിലും 80 ശതമാനത്തിലേറെ മാര്‍ക്ക് ഉണ്ടായിരിക്കണം.
അപേക്ഷകരുടെ കുടുംബത്തിന്റെ ആകെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.
600 ചതുരശ്ര അടിയില്‍ കുറഞ്ഞ വിസ്തീര്‍ണമുള്ള സ്വന്തം വീടുകളില്‍ താമസിക്കുന്നവര്‍ക്കും, 6,000 രൂപയില്‍ താഴെ മാസവാടകയുള്ള വീടുകളിൽ താമസിക്കുന്നവര്‍ക്കും സ്കോളർഷിപ്പ് വിതരണത്തിൽ പ്രത്യേക മുന്‍ഗണന ലഭിക്കുന്നതാണ്.
ഈ വിദ്യാഭ്യാസ സ്കോളർഷിപ്പിനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 31 ആണ്. സ്കോളർഷിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷകൾ സമർപ്പിക്കാനുമായി താല്പര്യമുള്ളവർക്ക് 9995483998 എന്ന ഫോൺ നമ്പറില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കൂടാതെ deepak_john@geojit.com എന്ന ഔദ്യോഗിക ഇമെയില്‍ വിലാസം വഴിയും വിവരങ്ങൾ ലഭ്യമാകും.
Story Summary:
Geojit Financial Services invited scholarship applications from economically backward students pursuing professional courses. Selected candidates will receive up to ₹25,000 annually for tuition and exam fees. Applicants must have over 80% marks in 10th and 12th grades with an annual family income below ₹3 lakh. The last date to apply is August 31, 2026.


