HomeKerala'VD സതീശനെ കാണാൻ താൽപര്യമില്ല, പറഞ്ഞത് പച്ചക്കള്ളം, ആദ്യമായാണ് NSSന് ഇങ്ങനെയൊരനുഭവം':G...

‘VD സതീശനെ കാണാൻ താൽപര്യമില്ല, പറഞ്ഞത് പച്ചക്കള്ളം, ആദ്യമായാണ് NSSന് ഇങ്ങനെയൊരനുഭവം’:G സുകുമാരൻ നായർ | NSS General Secretary

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും, കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കുമെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സന്ദർശനവുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും അസത്യമാണെന്ന് അദ്ദേഹം പറഞ്ഞു.(NSS General Secretary G Sukumaran Nair slams VD Satheesan and Suresh Gopi)

വ്യക്തിയെന്ന നിലയിൽ സതീശനെ കാണാൻ തനിക്ക് താല്പര്യമില്ലെന്നും മുൻപൊരു സർക്കാരിന്റെ ഭാഗത്തുനിന്നും എൻഎസ്എസിന് ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയൻ ഫോൺ വിളിച്ചാൽ തിരിച്ച് വിളിക്കുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ മുൻകാല സന്ദർശനത്തെയും എൻഎസ്എസ് ജനറൽ സെക്രട്ടറി കടുത്ത ഭാഷയിൽ വിമർശിച്ചു. സുരേഷ് ഗോപി പെരുന്നയിലെത്തിയത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. ബിജെപിയുമായി എൻഎസ്എസിന് അടുപ്പമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ സൗകര്യം ഒരുക്കിയിട്ടും, അനുവാദമില്ലാതെ ബജറ്റ് യോഗം നടക്കുന്ന ഹാളിലേക്ക് എത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

NSS General Secretary G. Sukumaran Nair strongly criticized V.D. Satheesan and Suresh Gopi, calling Satheesan’s statements completely false. He accused Suresh Gopi of visiting the NSS headquarters with political motives during the Aruvikkara election and violating protocol.

Clickable Info Box