HomeEntertainmentമഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെതിരായ സൈബർ ആക്രമണം; വ്‌ളോഗർക്ക് മറുപടിയുമായി...

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെതിരായ സൈബർ ആക്രമണം; വ്‌ളോഗർക്ക് മറുപടിയുമായി താരം | Daya Sujith Vlogger Criticism

നടി മഞ്ജു പിള്ളയുടെ മകളും സോഷ്യൽ മീഡിയ താരവുമായ ദയ സുജിത്തിനെതിരെ വ്‌ളോഗർ ഷെഫീന നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതിഷേധം. ദയ പങ്കുവെച്ച ട്രാൻസിഷൻ വീഡിയോയെ വിമർശിച്ചുകൊണ്ട്, മഞ്ജു പിള്ള മകളെ ‘കയറൂരി വിട്ടിരിക്കുകയാണോ’ എന്ന തരത്തിൽ വ്‌ളോഗർ നടത്തിയ പരാമർശമാണ് വിവാദമായത്. (Daya Sujith Vlogger Criticism)

ദയയുടെ ഫാഷൻ സെൻസിനെയും ഫോട്ടോഷൂട്ടുകളെയും ‘നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം’ എന്ന് വിശേഷിപ്പിച്ചാണ് ഷെഫീന രംഗത്തെത്തിയത്. ഇതാണോ സ്വാതന്ത്ര്യം എന്നും മകൾക്ക് മര്യാദ പഠിപ്പിച്ചു നൽകണമെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. എന്നാൽ ഈ വിമർശനം വലിയ രീതിയിൽ സൈബർ ഇടങ്ങളിൽ തിരിച്ചടി നേരിട്ടു. ദയയെ അനുകൂലിച്ചും വ്‌ളോഗറുടെ ഇത്തരം പ്രവണതകളെ വിമർശിച്ചും നിരവധി ആരാധകർ രംഗത്തെത്തി.

വിവാദങ്ങൾക്കിടയിലും അതിശക്തമായ മറുപടിയാണ് ദയ നൽകിയത്. ആരുടേയും പേര് എടുത്തു പറയാതെ, താൻ വിമർശിക്കപ്പെട്ട അതേ ലുക്കിലുള്ള ചിത്രം പങ്കുവെച്ച് ‘അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ’ എന്ന കുറിപ്പോടെയാണ് താരം പ്രതികരിച്ചത്. അമ്മ മഞ്ജു പിള്ള ഈ പോസ്റ്റ് റീ-ഷെയർ ചെയ്തത് ദയയ്ക്ക് പിന്തുണയേകി. മറ്റൊരാളുടെ വസ്ത്രധാരണത്തെയും സ്വാതന്ത്ര്യത്തെയും പൊതുഇടത്തിൽ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ആരാധകരുടെ നിലപാട്.

Summary: Day Sujith, daughter of actress Manju Pillai, faced severe online backlash after a vlogger criticized her fashion choices and transition videos, questioning her upbringing. Following widespread condemnation from social media users, the vlogger deleted the video. Day responded with a bold post, supported by her mother, signaling that she remains unfazed by unsolicited criticism regarding her personal choices.

Clickable Info Box