HomeKerala'ഓപ്പറേഷൻ തൂഫാന്' പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊച്ചിയിലേക്ക്: ഉറപ്പ് നൽകിയെന്ന്...

‘ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊച്ചിയിലേക്ക്: ഉറപ്പ് നൽകിയെന്ന് രമേശ് ചെന്നിത്തല, ലഹരിക്കെതിരെ തമിഴ്‌നാടും കേരളവും ഒന്നിക്കുന്നു | Operation Toofan Kerala

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തമിഴ്‌നാട് സർക്കാരിന്റെ പൂർണ്ണ പിന്തുണ. കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണ്ണായക തീരുമാനം. പദ്ധതിയുടെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾക്കായി വിജയ് ഉടൻ കൊച്ചിയിലെത്തും.(Operation Toofan Kerala, Vijay Supports Ramesh Chennithala)

കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കൂടിക്കാഴ്ചയിൽ ധാരണയായി. തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി അരമണിക്കൂറിലധികം നീണ്ട ചർച്ചയാണ് നടത്തിയതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേരള-തമിഴ്‌നാട് അതിർത്തികളിൽ ശക്തമായ പോലീസ് കാവൽ ഉറപ്പാക്കാനും, ഇന്റലിജൻസ് വിവരങ്ങളും അന്വേഷണ പുരോഗതികളും ഇരു സംസ്ഥാനങ്ങളും തമ്മിൽ കൃത്യമായി കൈമാറാനും വിജയ് പൂർണ്ണ സമ്മതം അറിയിച്ചിട്ടുണ്ട്.

ചെന്നൈയിൽ ചേർന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കാനുള്ള നിർദേശങ്ങളും അദ്ദേഹം നൽകി. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പരിപാടിയിലേക്ക് വിജയ്‌യെ ക്ഷണിച്ചതായും അദ്ദേഹം വരാമെന്ന് സമ്മതിച്ചതായും രമേശ് ചെന്നിത്തല വ്യക്തമാക്കി. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഒന്നിച്ച് പങ്കെടുക്കുന്ന വൻ ലഹരി വിരുദ്ധ ക്യാമ്പയിനാണ് അണിയറയിൽ ഒരുങ്ങുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഈ മെഗാ പരിപാടി എറണാകുളത്ത് വെച്ചാകും നടക്കുക. ലഹരിക്കെതിരെയുള്ള കേരളത്തിന്റെ വലിയ പോരാട്ടത്തിൽ കൈകോർത്തതിന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് ആഭ്യന്തര മന്ത്രി നന്ദി അറിയിച്ചു.

Story Summary

Tamil Nadu Chief Minister C. Joseph Vijay has declared full support for Kerala’s anti-narcotics campaign ‘Operation Toofan’ following a meeting with Kerala Home Minister Ramesh Chennithala in Chennai. As part of this joint initiative involving border surveillance and intelligence sharing between both states, Vijay will visit Kochi to join Chief Minister V.D. Satheesan and brand ambassador Mohanlal for a major anti-drug awareness event.

Clickable Info Box