HomeEntertainment'കുടുംബത്തിലെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കേണ്ടിയിരുന്നില്ല'; അഹാന കൃഷ്ണയെ വിമർശിച്ച് നാദിറ...

‘കുടുംബത്തിലെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിക്കേണ്ടിയിരുന്നില്ല’; അഹാന കൃഷ്ണയെ വിമർശിച്ച് നാദിറ മെഹ്റിൻ | Nadira on Ahana Krishna Controversy

അഹാന കൃഷ്ണയും കുടുംബവും സോഷ്യൽ മീഡിയയിൽ നേരിടുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ട്രാൻസ്‌വുമണും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ നാദിറ മെഹ്റിൻ രംഗത്ത്. കുടുംബത്തിലെ വിഷയങ്ങൾ ഇത്രത്തോളം പരസ്യമാക്കിയത് അഹാനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് നാദിറ അഭിപ്രായപ്പെട്ടത്.(Nadira on Ahana Krishna Controversy)

തങ്ങളുടെ കുടുംബത്തിലെ കാര്യങ്ങൾ നാട്ടുകാർ അറിയണമെന്ന് അഹാനയ്ക്കും കുടുംബത്തിനും വാശിയുണ്ടെന്നും, എന്നാൽ ഈ വിവാദങ്ങൾ കുടുംബത്തിന്റെ മനോഹാരിതയെത്തന്നെ നശിപ്പിച്ചുവെന്നും നാദിറ പറഞ്ഞു. മുത്തശ്ശിയുടെ പ്രായവും പരിമിതികളും തിരിച്ചറിഞ്ഞ് പെരുമാറേണ്ടത് വിദ്യാസമ്പന്നയായ അഹാനയാണെന്നും, അതിനു പകരം ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇതിനെ അവതരിപ്പിച്ചത് അഹാനയുടെ ഭാഗത്തെ പോരായ്മയാണെന്നും താരം ചൂണ്ടിക്കാട്ടി.

ലൈംലൈറ്റിൽ നിന്നും താഴേക്ക് പോകുമ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടാൻ താരങ്ങൾ ഇത്തരം വിവാദങ്ങൾ ഉപയോഗിക്കാറുണ്ടെന്ന് നാദിറ അഭിപ്രായപ്പെട്ടു. തനിക്കുള്ള ഒരു തോന്നൽ മാത്രമാണിതെന്നും എന്നാൽ അതിനുവേണ്ടി സ്വന്തം കുടുംബത്തെ ഇത്തരത്തിൽ ചർച്ചകൾക്ക് വിട്ടുകൊടുക്കുന്നത് മോശമായ കാര്യമാണെന്നും നാദിറ ഓൺലൈൻ മാധ്യമത്തോടുള്ള പ്രതികരണത്തിൽ വ്യക്തമാക്കി. സിന്ധു കൃഷ്ണ ഈ വിഷയത്തിൽ പ്രതികരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് നാദിറയുടെ ഈ പ്രതികരണം പുറത്തുവരുന്നത്.

Summary: Social media star and former Bigg Boss contestant Nadira Mehrin has criticized Ahana Krishna and her family for publicizing internal family disputes, specifically regarding the treatment of their grandmother. Nadira suggested that the family, particularly Ahana, has tarnished their public image for the sake of social media reach, emphasizing that the family should have handled their issues privately rather than exploiting them for attention.

Clickable Info Box