തിരുവനന്തപുരം: പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുന്നോടിയായി കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. തിരുവനന്തപുരത്തെ പിണറായി വിജയന്റെ താൽക്കാലിക വാടക വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.(Designated Chief Minister VD Satheesan Invites Caretaker CM Pinarayi Vijayan To Oath Taking Ceremony)
വീടിന് പുറത്തേക്ക് ഇറങ്ങിവന്നാണ് പിണറായി വിജയൻ പുതിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. സന്ദർശന വേളയിൽ പിണറായി വിജയനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചതായി വി.ഡി സതീശൻ മാധ്യമങ്ങളെ അറിയിച്ചു. ഭരണമാറ്റം വികസനങ്ങളെ ബാധിക്കില്ലെന്നും ഒരു സർക്കാർ ആവിഷ്കരിച്ച നല്ല വികസന പ്രവർത്തനങ്ങൾ പുതിയ സർക്കാർ വന്നതുകൊണ്ട് അവസാനിപ്പിക്കേണ്ടതില്ലെന്നും സതീശൻ വ്യക്തമാക്കി.
സർക്കാർ എന്നത് ഒരു തുടർച്ചയാണ്. മുൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം എന്ന നിലയിൽ വിമർശിച്ച ചില കാര്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയൻ ഭരണപരിചയമുള്ള ഒരു മുതിർന്ന നേതാവാണെന്നും പുതിയ പദവിയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തെ കണ്ട് സംസാരിക്കുക എന്നത് കടമയാണെന്ന് കരുതിയാണ് എത്തിയതെന്നും വി.ഡി സതീശൻ പറഞ്ഞു.
Story Summary
Designated Chief Minister VD Satheesan visited caretaker CM Pinarayi Vijayan at his rented residence in Bakery Junction, Thiruvananthapuram, to invite him to the oath-taking ceremony. Satheesan stated that the new government would continue the ongoing developmental projects, acknowledging Vijayan as a senior and experienced leader.

