HomeKeralaരമേശ് ചെന്നിത്തലയേയും പിണറായി വിജയനെയും വസതിയിലെത്തി സന്ദർശിച്ച് VD സതീശൻ: 'ഞങ്ങൾ...

രമേശ് ചെന്നിത്തലയേയും പിണറായി വിജയനെയും വസതിയിലെത്തി സന്ദർശിച്ച് VD സതീശൻ: ‘ഞങ്ങൾ തമ്മിൽ എന്ത് ഉപാധി’യെന്ന് ചെന്നിത്തല | VD Satheesan Meets Ramesh Chennithala

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ മര്യാദകളുടെയും അനുനയ ചർച്ചകളുടെയും തിരക്കിലാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച സതീശൻ, ഔദ്യോഗികമായി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. വീട്ടുപടിക്കൽ നേരിട്ടെത്തിയാണ് പിണറായി വിജയൻ പുതിയ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.(VD Satheesan Meets Ramesh Chennithala and Pinarayi Vijayan Before Oath Taking Ceremony)

ഭരണതുടർച്ച എന്നത് വികസനത്തിന്റെ കാര്യത്തിലും ആവശ്യമാണെന്നും മുൻ സർക്കാർ നടപ്പിലാക്കിയ നല്ല കാര്യങ്ങൾ പുതിയ സർക്കാർ അവസാനിപ്പിക്കില്ലെന്നും സന്ദർശനത്തിന് ശേഷം വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയൻ ഭരണപരിചയമുള്ള മുതിർന്ന നേതാവാണെന്നും പുതിയ ദൗത്യം ഏറ്റെടുക്കുന്നതിന് മുൻപ് അദ്ദേഹത്തെ കാണാനാണ് എത്തിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.

പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തിയിലായ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ സന്ദർശിക്കാനും വി.ഡി. സതീശൻ മറന്നില്ല. തിരുവനന്തപുരത്തെ ചെന്നിത്തലയുടെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഹൈക്കമാൻഡ് പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ ചെന്നിത്തല, നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതെ പിന്തുണ കത്ത് മാത്രം നൽകി ഗുരുവായൂരിലേക്ക് പോയിരുന്നു.

ഗുരുവായൂരിൽ നിന്ന് മടങ്ങിയെത്തിയ ചെന്നിത്തലയെ നിയുക്ത എം.എൽ.എമാർക്കൊപ്പമാണ് സതീശൻ സന്ദർശിച്ചത്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു എന്ന് പറയുമ്പോഴും പുതിയ മന്ത്രിസഭയിൽ അംഗമാകുമോ എന്ന ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുന്ന സമീപനമാണ് ചെന്നിത്തല സ്വീകരിച്ചിട്ടുള്ളത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. രമേശ് ചെന്നിത്തല തന്റെ നേതാവും ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. ഈ വീട് നിർമ്മിച്ച കാലം മുതൽ താൻ ഇവിടെ വരുന്നതാണെന്നും സന്ദർശനത്തിന് പിന്നിൽ മാധ്യമങ്ങൾ പറയുന്നതുപോലെയുള്ള മറ്റ് അർത്ഥങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ദൗത്യം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും തനിക്കുണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

ചെന്നിത്തല പുതിയ മന്ത്രിസഭയിലുണ്ടാകുമോ എന്ന ചോദ്യത്തിന്, അതെല്ലാം പാർട്ടി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും അദ്ദേഹവുമായി കൂടിയാലോചിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും വി.ഡി സതീശൻ വ്യക്തമാക്കി. വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ തനിക്ക് സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡിന്റെ തീരുമാനത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. തങ്ങൾ എല്ലാവരും വളരെയേറെ വ്യക്തിപരമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ നിന്നും കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യമാണ് പാർട്ടി ഹൈക്കമാൻഡ് വി.ഡി സതീശനെ ഏൽപ്പിച്ചിരിക്കുന്നത്. അത് പാർട്ടി പ്രവർത്തകരും തങ്ങളും ഒരുമിച്ച് നിന്ന് നിറവേറ്റുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു. എന്നാൽ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തങ്ങൾ തമ്മിൽ യാതൊരുവിധ ഉപാധികളുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Story Summary

Designated Chief Minister VD Satheesan visited caretaker CM Pinarayi Vijayan to invite him to the oath-taking ceremony, emphasizing the continuity of developmental works. Following this, Satheesan visited senior leader Ramesh Chennithala at his residence to pacify him after his apparent discontent over the Chief Minister selection.

WhatsApp Channel Banner

Latest updates

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു |...

കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine year old boy drowned Pattuvam). വൈകുന്നേരത്തോടെ...

അച്ഛന്റെ ശിരസ്സിൽ തന്റെ പൊലീസ് തൊപ്പിയണിയിച്ച് വിഷ്ണു; ഐ.ആർ.ബി...

റിപ്പോർട്ട് : അൻവർ ഷരീഫ്  പാണ്ടിക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽ (IRB) പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസ്സിങ് ഔട്ട് പരേഡിന് ശേഷം പാണ്ടിക്കാട് ഐ.ആർ.ബി ഗ്രൗണ്ട് അപൂർവ്വവും വികാരനിർഭരവുമായ നിമിഷങ്ങൾക്ക് സാക്ഷിയായി (India Reserve...

പ്രശസ്ത നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ബി.ആർ....

മുംബൈ: പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു (Actor Pradeep Rawat passed away Mumbai). രക്താർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ബി.ആർ....

പന്തളത്ത് പിതാവിനെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:...

പന്തളം: വയസ്സായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 4 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Pandalam father assault son sentence)....

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് എടുക്കാം; എ.ഐ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സേവനങ്ങൾ കൂടുതൽ ജനകീയവും ഡിജിറ്റൽ സൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വാട്‌സ്‌ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനം സജ്ജമാകുന്നു (KSRTC WhatsApp ticket booking Kerala). കൊച്ചി, ചെന്നൈ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...