HomeNationalനോയിഡയിൽ കെട്ടിടത്തിൽ തീപിടുത്തം; ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെ തീ പടർന്നതെന്ന്...

നോയിഡയിൽ കെട്ടിടത്തിൽ തീപിടുത്തം; ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെ തീ പടർന്നതെന്ന് സൂചന, രണ്ടുപേർ മരിച്ചു | Noida Fire Incident

നോയിഡയിലെ മാമുറ ഗ്രാമത്തിലുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിംഗ് ഏരിയയിൽ വെച്ച് ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെയുണ്ടായ തീപ്പൊരിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം (Noida Fire Incident). പാർക്കിംഗിലുണ്ടായിരുന്ന മറ്റ് പെട്രോൾ വാഹനങ്ങളിലേക്കും തീ അതിവേഗം വ്യാപിക്കുകയും കെട്ടിടത്തിലുടനീളം കനത്ത പുക നിറയുകയും ചെയ്തു.

സെക്ടർ 66-ൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ 50-ഓളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി മുഴുവൻ താമസക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പുക ശ്വസിച്ച് അവശനിലയിലായവരെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ മരണം സ്ഥിരീകരിച്ചു. തീപിടുത്തവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയെയും പാട്ടത്തിനെടുത്ത വ്യക്തിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ടു. അടിയന്തരമായി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിഷയത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: A fire in a Noida residential building, reportedly sparked by a charging electric vehicle, has resulted in two deaths and the evacuation of 50 families. Police have taken the building’s owner and leaseholder into custody as investigations continue, while the Uttar Pradesh government has initiated relief efforts for those affected.

Clickable Info Box