HomeKeralaE ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതി: മാറ്റം നിർദേശിച്ച് വിദഗ്ധ സമിതി;...

E ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതി: മാറ്റം നിർദേശിച്ച് വിദഗ്ധ സമിതി; റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും | Kerala High Speed Rail Project

തിരുവനന്തപുരം: മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപ്പാതയുടെ പ്രാഥമിക രൂപരേഖയിൽ നിർണായക മാറ്റങ്ങൾ ശുപാർശ ചെയ്ത് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സ്, സ്റ്റേഷനുകളുടെ ലാഭക്ഷമത, അലൈൻമെന്റ് എന്നിവയിൽ ഭേദഗതികൾ നിർദേശിക്കുന്ന അന്തിമ റിപ്പോർട്ട് സമിതി ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.(Kerala High Speed Rail Project, Expert Committee Proposes Changes)

പദ്ധതിക്കായി ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ധനസമാഹരണ മാതൃകയിലാണ് ഗതാഗത സെക്രട്ടറി കൺവീനറായ സമിതിയുടെ പ്രധാന വിലയിരുത്തൽ. പദ്ധതി ചെലവിന്റെ 40 ശതമാനത്തോളം ക്രൗഡ് ഫണ്ടിങ് വഴി കണ്ടെത്താമെന്നായിരുന്നു ശ്രീധരന്റെ നിർദേശം. എന്നാൽ, ഇത്രയും വലിയ തുക പൊതുജനങ്ങളിൽ നിന്നും വിപണിയിൽ നിന്നും സമാഹരിക്കാനാകുമോ എന്നതിൽ സമിതി സംശയം പ്രകടിപ്പിച്ചു.

സാമ്പത്തിക ഘടനയിൽ മാറ്റം വരുത്തണമെന്നും വിഴിഞ്ഞം തുറമുഖം, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകൾ എന്നിവയുമായി അതിവേഗ പാതയെ ബന്ധിപ്പിച്ച് സ്റ്റേഷനുകൾ കൂടുതൽ ലാഭകരമാക്കണമെന്നും റിപ്പോർട്ടിലുണ്ട്. പദ്ധതി പൂർണമായും തൂണുകളിലും തുരങ്കങ്ങളിലുമായി നിർമ്മിക്കുന്നതിനാൽ കെ-റെയിൽ പോലെ വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കലോ ജനങ്ങളുടെ പ്രതിഷേധമോ ഉണ്ടാകാൻ സാധ്യതയില്ലെന്ന് സമിതി വിലയിരുത്തുന്നു.

Story Summary

The government-appointed expert committee reviewing E. Sreedharan’s high-speed rail proposal for Kerala has suggested crucial changes in its financial model and alignment. The committee raised doubts about Sreedharan’s plan to raise 40% of the project cost through crowdfunding, terming it impractical.

Clickable Info Box