HomeIran Israel Conflictഇറാൻ്റെ അതിശക്തമായ 'പിക്കാക്‌സ് മൗണ്ടൻ' ആണവനിലയം അടുത്ത ലക്ഷ്യമെന്ന് ട്രംപ്: പശ്ചിമേഷ്യയിൽ...

ഇറാൻ്റെ അതിശക്തമായ ‘പിക്കാക്‌സ് മൗണ്ടൻ’ ആണവനിലയം അടുത്ത ലക്ഷ്യമെന്ന് ട്രംപ്: പശ്ചിമേഷ്യയിൽ കനത്ത യുദ്ധ മുന്നറിയിപ്പ് | Donald Trump Warns Iran

വാഷിംഗ്ടൺ: ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ, ഇറാന്റെ ഏറ്റവും സുരക്ഷിതമായ ഭൂഗർഭ ആണവ താവളമായ ‘പിക്കാക്‌സ് മൗണ്ടൻ’ അടുത്തതായി തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇറാനതിരെ പരസ്യമായ യുദ്ധപ്രഖ്യാപനം നടത്തിയത്. “ഞങ്ങൾ പിക്കാക്‌സ് മൗണ്ടൻ തകർക്കാൻ പോവുകയാണ്, തയ്യാറായിരിക്കാൻ ഇറാനോട് പറയൂ,” എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.(Donald Trump Warns Iran Pickaxe Mountain Nuclear Site Could Be Next US Target)

കഴിഞ്ഞ ജൂണിൽ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതിൽ ഫോർദോയിലെ ആണവനിലയം തകർന്നതിലൂടെ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷി രണ്ട് വർഷത്തോളം പിന്നിലായെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് നാലാമത്തെ വലിയ ആണവ കേന്ദ്രമായ പിക്കാക്‌സ് മൗണ്ടനെ ലക്ഷ്യമിട്ട് ട്രംപ് രം​ഗത്തെത്തിയത്. നിലവിൽ ഈ പ്രദേശത്തെ ഓരോ ചലനങ്ങളും ബഹിരാകാശത്തുനിന്നുള്ള അത്യാധുനിക ക്യാമറകൾ വഴി തത്സമയം നിരീക്ഷിക്കുന്നുണ്ടെന്നും ഇറാൻ എന്തെങ്കിലും നീക്കം നടത്തിയാൽ ഉടൻ ഇടപെടുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

നതാൻസ് ആണവനിലയത്തിന് സമീപമുള്ള പിക്കാക്‌സ് മൗണ്ടൻ ഇറാന്റെ ഏറ്റവും സുരക്ഷിതമായ ഭൂഗർഭ താവളങ്ങളിലൊന്നാണ്. മലനിരകൾക്ക് താഴെ ഏകദേശം 100 മീറ്ററിലധികം ആഴത്തിലാണ് ഈ ടണൽ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയുടെ പക്കലുള്ള ഏറ്റവും മാരകമായ ബങ്കർ-ബസ്റ്റർ ബോംബുകൾക്ക് പോലും തകർക്കാൻ കഴിയാത്ത തരത്തിലാണ് ഇതിന്റെ ഘടന. യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകൾ സ്ഥാപിക്കാനും ആണവായുധ നിർമ്മാണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്താനും ശേഷിയുള്ളതാണ് ഈ വലിയ ഭൂഗർഭ കേന്ദ്രം. ഇവിടേക്ക് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഉദ്യോഗസ്ഥർക്ക് ഇറാൻ പ്രവേശനം അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

Story Summary

US President Donald Trump has warned that Iran’s highly fortified underground nuclear site, Pickaxe Mountain, could be the next target for American military action. This statement follows the US airstrikes in June that heavily damaged three Iranian nuclear facilities, including Fordow and Natanz. Located 100 meters beneath a mountain ridge, the Pickaxe facility is considered deeply buried and resilient against powerful bunker-buster bombs, serving as a potential site for Iran’s future weapons-grade uranium production.

Clickable Info Box