കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഉത്തരവിൽ കോടതിയെ പഴിചാരുന്ന പരാമർശങ്ങൾ ഉൾപ്പെടുത്തിയ കെ. ബിജു ഐ.എ.എസിനെതിരെ കർശന നിലപാടുമായി ഹൈക്കോടതി. കേസ് പരിഗണിക്കവേ, ഉദ്യോഗസ്ഥൻ രേഖാമൂലം മാപ്പപേക്ഷ സമർപ്പിച്ചാലും കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.(Cashew Corporation Scam Kerala High Court Refuses To Drop Contempt Against K Biju IAS)
17 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഒരു മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് കോടതിക്കെതിരെ പരാമർശങ്ങൾ നടത്തിക്കൊണ്ട് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് അതീവ ഗൗരവമുള്ള വിഷയമാണ്. ഇതിൽ കൃത്യമായ ജുഡീഷ്യൽ പരിശോധന ആവശ്യമുണ്ട്. മാപ്പപേക്ഷ നൽകിയതുകൊണ്ട് മാത്രം കോടതിയലക്ഷ്യ നടപടികൾ എങ്ങനെ അവസാനിപ്പിക്കാൻ കഴിയും എന്ന് കോടതി ചോദിച്ചു.
പ്രോസിക്യൂഷൻ അനുമതി നൽകിയ വിവാദ ഉത്തരവിൽ കെ. ബിജു നേരത്തെ മാപ്പപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി അത് പരിഗണിക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് അദ്ദേഹം വീണ്ടും പുതിയ മാപ്പപേക്ഷ സമർപ്പിക്കുകയായിരുന്നു.
Story Summary
The Kerala High Court took a stringent stance against IAS officer K. Biju, stating that contempt of court proceedings will continue even if he apologizes. Justice A. Badharudeen raised concerns over the official writing remarks critical of the judiciary in an order granting CBI permission to prosecute key accused in the Cashew Development Corporation corruption scam.


