HomeKeralaപ്രതിപക്ഷ ഉപനേതൃ പദവി: പൂർണ്ണ വിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം | Binoy Viswam

പ്രതിപക്ഷ ഉപനേതൃ പദവി: പൂർണ്ണ വിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം | Binoy Viswam

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി സി.പി.ഐക്ക് തന്നെ ലഭിക്കുമെന്നതിൽ പൂർണ്ണവിശ്വാസമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ജനാധിപത്യ മുന്നണി തകരുന്ന രീതിയിലുള്ള യാതൊരു നിലപാടും സി.പി.ഐയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും യാതൊരുവിധ തർക്കങ്ങൾക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Binoy Viswam Confident Of Getting Deputy Leader Of Opposition Post For CPI)

ഉപനേതൃ പദവി സംബന്ധിച്ച ചർച്ചകളുടെ അധ്യായം അടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, അധ്യായം അടഞ്ഞു എന്ന് ആര് പറഞ്ഞു എന്ന് മാധ്യമങ്ങളോട് ചോദിച്ചു. സി.പി.ഐയും സി.പി.എമ്മും തമ്മിൽ നിലവിൽ വളരെ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ഉപനേതൃ പദവിക്കായി സി.പി.ഐ അവകാശവാദം ശക്തമാക്കുന്നതിനിടെ, കഴിഞ്ഞ ദിവസം നടന്ന സി.പി.എം – സി.പി.ഐ ഉഭയകക്ഷി ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ സി.പി.ഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിലെത്തി ബിനോയ് വിശ്വം ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Story Summary

CPI State Secretary Binoy Viswam expressed strong confidence that his party will secure the Deputy Leader of Opposition post. Emphasizing that CPI will not take any steps to weaken the LDF coalition, Viswam clarified that there is no dispute. A recent bilateral meeting between CPI and CPM leaders ended without a final decision.

Clickable Info Box