തിരുവനന്തപുരം: ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമനം ലഭിച്ച രണ്ട് പ്ലീഡർമാരുടെ മുൻകാല രാഷ്ട്രീയ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഉയർന്ന ആക്ഷേപങ്ങളാണ് മുഖ്യമന്ത്രി തള്ളിക്കളഞ്ഞത്. ഒരാൾ മുൻപ് എസ്.എഫ്.ഐ ആയിരുന്നുവെന്നും മറ്റൊരാൾ കോളേജിൽ പഠിക്കുമ്പോൾ എ.ബി.വി.പി ആയിരുന്നുവെന്നുമുള്ള മാധ്യമ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(CM VD Satheesan Rejects Government Pleader Appointment Controversy Cites Lawyers Congress List)
തനിക്ക് മുന്നിൽ ഇതുവരെ ആരും പരാതിയുമായി വന്നിട്ടില്ല. കോണ്‍ഗ്രസിൻ്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ലല്ലോ നമ്മള്‍ ഇരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് നിയമനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതിയിൽ മികച്ച അഭിഭാഷകർ തന്നെ വരണം. ഇപ്പോൾ വിവാദത്തിൽപ്പെട്ട രണ്ടുപേരും മികച്ച രീതിയിൽ പ്രാക്ടീസ് ചെയ്യുന്നവരും ലോയേഴ്സ് കോൺഗ്രസ് അംഗങ്ങളുമാണ്. എസ്.എഫ്.ഐ പശ്ചാത്തലം വലിയ കുറ്റമായി കാണുന്നവരോട്, സി.പി.എമ്മിൽ നിന്ന് വന്ന അഞ്ചുപേരും ബി.ജെ.പിയിൽ നിന്ന് വന്ന ഒരാളും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായിരുന്നുവെന്ന കാര്യം മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
Story Summary
Kerala CM V.D. Satheesan dismissed controversies surrounding the appointment of government pleaders. He asserted that pleaders are appointed based on competence and after consulting the Advocate General, not blindly signing organization lists.


