HomeKerala'അബദ്ധം ആവർത്തിക്കരുത്, റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനം, ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി...

‘അബദ്ധം ആവർത്തിക്കരുത്, റിപ്പോർട്ട് പഠിച്ച ശേഷം തീരുമാനം, ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്’: അതിവേഗ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി | Kerala High Speed Rail

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടനടി ആരംഭിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടക്കാല റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളെത്തുടർന്നാണ് സർക്കാർ തീരുമാനം. സമിതിയുടെ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.(Kerala High Speed Rail, CM VD Satheesan Cites DMRC Report Flaws)

ധനകാര്യം, റെയിൽവേ, പരിസ്ഥിതി എന്നീ മേഖലകളിലെ വിദഗ്ധരും ട്രാൻസ്‌പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയാണ് ഡി.എം.ആർ.സിയുടെ റിപ്പോർട്ട് വിലയിരുത്തിയത്. പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യതയെക്കുറിച്ചോ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ഈ ഇടക്കാല റിപ്പോർട്ടിലില്ലെന്നും ഇതൊരു പൂർണ്ണമായ റിപ്പോർട്ട് അല്ലെന്നും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുൻപ് സംഭവിച്ച പാളിച്ചകൾ അതിവേഗ റെയിലിന്റെ കാര്യത്തിൽ ആവർത്തിക്കരുതെന്ന് സമിതി സർക്കാരിന് കർശന മുന്നറിയിപ്പ് നൽകി.

പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾ നടത്തുന്നതിന് മുൻപ് യാതൊരു കാരണവശാലും ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങളോ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളോ ആരംഭിക്കരുതെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ആഘാതമുണ്ടാക്കുന്ന ഒരു ‘പരിസ്ഥിതി ദുരന്തമായി’ ഈ പദ്ധതി മാറാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബദൽ മാർഗങ്ങളും സാമ്പത്തിക-പാരിസ്ഥിതിക വശങ്ങളും പരിശോധിച്ച ശേഷം, പദ്ധതിയുടെ യഥാർഥ ആവശ്യകത ബോധ്യപ്പെട്ടാൽ മാത്രമേ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Summary

Kerala Chief Minister V.D. Satheesan announced that the government will not rush into land acquisition for the proposed high-speed rail project following recommendations from an expert committee. Reviewing the interim report submitted by DMRC, the panel, comprising finance, environment, and railway experts, termed it incomplete due to a lack of precise data on land availability and ridership.

Clickable Info Box