വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നേരിട്ട പ്രദേശത്ത് വിദഗ്ധ സമിതി നേരിട്ടെത്തി പരിശോധന നടത്തി. നിർമ്മാണ പ്രവർത്തനങ്ങൾക്കായി പദ്ധതി പ്രദേശത്ത് വൻതോതിൽ കുന്നുകൂട്ടിയിരിക്കുന്ന മണ്ണ് സുരക്ഷിതമായി എങ്ങനെ മാറ്റാം എന്നതടക്കം എന്ന് പഠിക്കാനാണ് സർക്കാർ മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ചത്.(Wayanad Kalladi Landslide, Expert Committee Conducted Inspection)
ഇവരുടെ റിപ്പോർട്ട് പുറത്തുവരുന്നതോടെ മണ്ണ് നീക്കം ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. വയനാട് തുരങ്കപ്പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഖനനം ചെയ്തെടുത്ത മണ്ണാണ് കള്ളാടിയിൽ കുന്നുകൂടി കിടക്കുന്നത്. ദുരന്തം സംഭവിക്കുന്നതിന് മുൻപ് തന്നെ, അപകടസാധ്യത മുൻനിർത്തി ഈ മണ്ണ് അടിയന്തരമായി ഇവിടെനിന്ന് മാറ്റാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു.
കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി. തമ്പി, എൻ.സി.ഇ.എസ്.എസ് പ്രതിനിധി കെ. ശ്രീലേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ പ്രദേശത്ത് പരിശോധന പൂർത്തിയാക്കിയത്. ഇവർക്ക് പുറമെ, കൊങ്കൺ റെയിൽവേ നിയോഗിച്ച സംഘവും കള്ളാടിയിലെത്തി പ്രത്യേക പരിശോധന നടത്തിയിട്ടുണ്ട്.
Story Summary
Following the landslide disaster at Kalladi in Meppadi, a government-appointed expert committee conducted a field inspection to study the safe removal of soil piled up at the project site. The soil, accumulated from the Wayanad tunnel road construction, is to be removed based on the scientific report submitted by this team.


