HomeKerala'മുഖ്യമന്ത്രി ഇനി എന്നെ കാണുന്നത് ഫോട്ടോയിൽ മാത്രമായിരിക്കും': മുഖ്യമന്ത്രി VD സതീശനെ...

‘മുഖ്യമന്ത്രി ഇനി എന്നെ കാണുന്നത് ഫോട്ടോയിൽ മാത്രമായിരിക്കും’: മുഖ്യമന്ത്രി VD സതീശനെ തള്ളി G സുകുമാരൻ നായർ | NSS General Secretary

മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന നിലപാടിൽ ഉറച്ചുനിന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയുമായി നേരിട്ട് കാണാനുള്ള അവസരം ഇതിനകം നഷ്ടപ്പെട്ടതായും ഇനി ആരെയും കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(NSS General Secretary G Sukumaran Nair Contradicts CM VD Satheesan Over Meeting Permission Claims)

മുഖ്യമന്ത്രി എന്നെ കാണുന്നത് ഇനി ഫോട്ടോയിൽ മാത്രമായിരിക്കും. ബജറ്റിന്റെ തിരക്കുകളാണെങ്കിൽ അത് അന്ന് തന്നെ പറയാമായിരുന്നു. ഇപ്പോൾ ന്യായീകരണങ്ങൾ പറയുന്നതിൽ കാര്യമില്ല, സുകുമാരൻ നായർ പറഞ്ഞു. താൻ പറയാനിരുന്ന കാര്യങ്ങൾ ഇതിനകം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.എസ്.എസ് നേതൃത്വം മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയപ്പോൾ ഓഫീസിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ചയ്ക്കുള്ള കൃത്യമായ തീയതിയോ സമയമോ നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറായില്ലെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, സുകുമാരൻ നായർക്ക് അനുമതി നിഷേധിച്ചുവെന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

Story Summary

A diplomatic spat has erupted between Kerala CM V.D. Satheesan and NSS General Secretary G. Sukumaran Nair regarding claims of a denied meeting. While the CM asserts he spoke to Nair and agreed to a meeting, Nair vehemently denies this, stating that no specific time or date was provided and he is no longer interested in meeting the CM.

Clickable Info Box