HomeKeralaനിതിൻ രാജിൻ്റെ മരണം: കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും; പ്രത്യേക അന്വേഷണത്തിന്...

നിതിൻ രാജിൻ്റെ മരണം: കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും; പ്രത്യേക അന്വേഷണത്തിന് ആവശ്യം | Nithin Raj death Case

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് കാണും. കേസിൽ പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടാനാണ് കുടുംബം മുഖ്യമന്ത്രിയെ കാണുന്നത്.(Nithin Raj death Case Family To Meet CM Seeking SIT Probe)

കേസ് നിലവിൽ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ നടപടികളിൽ തൃപ്തിയില്ലെന്നും, അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വിദ്യാർത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലെ ഒന്നാം പ്രതിയായ ഡോക്ടർ റാം ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് ശേഷവും പോലീസിന് ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് നിതിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.

Story Summary

The family of Nithin Raj, a first-year medical student who died by suicide at Anjarakandy Medical College, will meet Chief Minister V.D. Satheesan today to demand a new Special Investigation Team (SIT). Expressing dissatisfaction with the ongoing Crime Branch probe, the family seeks efficient officers to track down the prime accused.

Clickable Info Box