തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഒരു താത്പര്യവും ഹനിക്കാൻ യു.ഡി.എഫ് സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ സി.പി.എമ്മിനകത്തു തന്നെയുള്ള ഭിന്നതകൾ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്.(CM VD Satheesan Defends Vizhinjam Port Decision And Slams CPM Criticisms On Body Language)
മുൻ ഇടത് സർക്കാരിന്റെ കാലത്തെ വിഴിഞ്ഞം ഇടപാടുകളെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. മുൻ സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതിയുടെ കരാർ കാലാവധി അഞ്ച് വർഷം നീട്ടി നൽകിയെന്നും പദ്ധതി വൈകിയതിന് അദാനി ഗ്രൂപ്പ് നൽകേണ്ടിയിരുന്ന 219 കോടി രൂപ ഇളവ് ചെയ്തു കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് എന്ത് തരം ഡീലാണ്? ഇത്തരം ഡീലുകൾ നടത്തി ശീലമുള്ളത് കൊണ്ടാണോ മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് എന്ന് മുഖ്യമന്ത്രി ചോദിച്ചു.
വിഴിഞ്ഞം എം.ഡിയെ മാറ്റിയതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ കൃത്യമായ മറുപടി ലഭിക്കുന്നുണ്ടെന്ന് സതീശൻ പരിഹസിച്ചു. എം.ഡിയെ മാറ്റിയതിൽ തെറ്റില്ലെന്ന് സി.പി.എമ്മിലെ മുതിർന്ന നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും മുൻമന്ത്രി തന്നെ ഓഹരി കൈമാറ്റത്തിൽ കുഴപ്പമില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
തന്റെ ശരീരഭാഷയെ വിമർശിച്ച സി.പി.എം നേതാവ് പി. രാജീവിന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി നൽകി. അദ്ദേഹം വലിയ ബുദ്ധിജീവിയും പ്രഭാഷകനും ചിന്തകനും എഴുത്തുകാരനുമാണ്. എന്നാൽ ഞാൻ അതൊന്നുമല്ല; വെറുമൊരു സാധാരണ നാട്ടിൻപുറത്തുകാരനാണ്. തമാശ കേൾക്കുമ്പോൾ ചിരിക്കുകയും സങ്കടം വരുമ്പോൾ കരയുകയും ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരൻ. എന്റെ ബോഡി ലാംഗേജ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു കാണില്ല. അദ്ദേഹത്തിന്റെ ശൈലിയല്ല എന്റേത്, മുഖ്യമന്ത്രി പറഞ്ഞു.
Story Summary
Kerala CM V.D. Satheesan assured that state interests will not be compromised in the Vizhinjam port share transfer dispute, highlighting divisions within the opposition CPI(M) on the matter. Responding to criticisms regarding the removal of the Vizhinjam MD, the CM pointed out that senior Left leaders themselves found no fault in the decision.


