HomeKerala'ഞാൻ വെറുമൊരു സാധാരണ നാട്ടിൻപുറത്തുകാരൻ': P രാജീവിന് മറുപടിയുമായി മുഖ്യമന്ത്രി VD...

‘ഞാൻ വെറുമൊരു സാധാരണ നാട്ടിൻപുറത്തുകാരൻ’: P രാജീവിന് മറുപടിയുമായി മുഖ്യമന്ത്രി VD സതീശൻ | CM VD Satheesan

തിരുവനന്തപുരം: തന്റെ ശരീരഭാഷയെ പരിഹസിച്ച സി.പി.എം നേതാവ് പി. രാജീവിന് വാർത്താസമ്മേളനത്തിൽ ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. പി. രാജീവ് വലിയ ബുദ്ധിജീവിയും പ്രഭാഷകനും എഴുത്തുകാരനുമൊക്കെ ആയിരിക്കാമെന്നും എന്നാൽ താൻ അങ്ങനെയല്ലെന്നും വെറുമൊരു സാധാരണ നാട്ടിൻപുറത്തുകാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.(CM VD Satheesan Strong Reply To CPM P Rajeev Body Language Mockery)

തമാശ കേൾക്കുമ്പോൾ ചിരിക്കുകയും, സങ്കടം വരുമ്പോൾ പൊട്ടിക്കരയുകയും, ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കുകയുമൊക്കെ ചെയ്യുന്ന വെറുമൊരു സാധാരണക്കാരനാണ് ഞാൻ. എന്റെ ബോഡി ലാംഗേജ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു കാണില്ല. അദ്ദേഹത്തിന്റെ ശൈലിയല്ല എന്റെ ശൈലി, മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ പ്ലീഡർമാരുടെ എണ്ണം കൂട്ടിയെന്ന പി. രാജീവിന്റെ ആരോപണങ്ങൾക്കും കണക്കുകൾ നിരത്തി അദ്ദേഹം മറുപടി നൽകി. 2017-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എ.കെ. ബാലൻ നിയമമന്ത്രിയായിരിക്കെ 5 സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും 5 പ്ലീഡർമാരെയും നിയമിച്ചിരുന്നു. പിന്നീട് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പി. രാജീവ് നിയമമന്ത്രിയായിരുന്നപ്പോൾ 3 സ്പെഷ്യൽ ജി.പിമാരെയും 3 ജി.പിമാരെയും നിയമിച്ചു. ഇടതുപക്ഷ ഭരണകാലത്ത് ആകെ 16 പ്ലീഡർമാരെ നിയമിച്ചവരാണ് ഇപ്പോൾ യു.ഡി.എഫ് സർക്കാരിനെ പരിഹസിക്കാൻ ഇറങ്ങിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Story Summary

Kerala CM V.D. Satheesan hit back at CPI(M) leader P. Rajeev for mocking his body language, describing himself as a simple villager who acts on genuine human emotions, unlike Rajeev whom he dryly called a “great intellectual and writer.” The CM also defended the appointment of 12 new government pleaders.

Clickable Info Box