HomeNationalEV ചാർജിംഗിനിടെ നോയിഡയിൽ കെട്ടിടത്തിൽ വൻ തീപിടിത്തം: 2 പേർക്ക് ദാരുണാന്ത്യം,...

EV ചാർജിംഗിനിടെ നോയിഡയിൽ കെട്ടിടത്തിൽ വൻ തീപിടിത്തം: 2 പേർക്ക് ദാരുണാന്ത്യം, 50ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു | Noida Fire Incident

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. നോയിഡ സെക്ടർ 66-ലെ മാമുര ഗ്രാമത്തിലുള്ള നാല് നില പാർപ്പിട സമുച്ചയത്തിലാണ് ബുധനാഴ്ച വൻ ദുരന്തമുണ്ടായത്. ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ വെച്ച് ഇലക്ട്രിക് സ്കൂട്ടർ (ഇവി) ചാർജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.(Noida Fire Incident, Two dead after massive fire triggered by electric vehicle charging)

ഇവി ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സ്പാർക്കിൽ നിന്ന് പടർന്ന തീ പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന മറ്റ് പെട്രോൾ വാഹനങ്ങളിലേക്കും അതിവേഗം പടരുകയായിരുന്നു. തീയും കനത്ത പുകയും കെട്ടിടത്തിന് മുകളിലേക്ക് ഉയർന്നതോടെ അമ്പതോളം കുടുംബങ്ങളെ ഇവിടെ നിന്നും അടിയന്തരമായി ഒഴിപ്പിച്ചു. പുക ശ്വസിച്ച് ആരോഗ്യനില വഷളായ രണ്ട് പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹെഡ്രോളിക് പ്ലാറ്റ്‌ഫോമുകളും റെസ്‌ക്യൂ വാഹനങ്ങളും ഏഴോളം ഫയർ ടെൻഡറുകളും ഉപയോഗിച്ചാണ് അഗ്നിശമനസേന രക്ഷാപ്രവർത്തനം നടത്തിയത്.

സംഭവത്തിൽ കെട്ടിടത്തിന്റെ ഉടമയെയും ലീസ് എടുത്തയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ഫേസ്-3 പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ആശ്വാസനടപടികൾ വേഗത്തിലാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

Story Summary

Two people died after a massive fire, suspected to have been triggered during an electric vehicle charging session, ripped through a four-story residential building in Noida’s Sector 66. Firefighters evacuated around 50 families from the smoke-filled building, and police have taken the building owner and leaseholder into custody for further investigation.

Clickable Info Box