Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeKerala'മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, പിണറായി വിജയനെ ആക്രമിക്കാൻ...

‘മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല, മദ്യ മുതലാളിമാർക്ക് പണം ഉണ്ടാക്കാനായിരുന്നു UDF സർക്കാർ നീക്കം’: TP രാമകൃഷ്ണൻ | TP Ramakrishnan

🎙️ Latest Podcast

കോഴിക്കോട് : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ടി.പി. രാമകൃഷ്ണൻ. വീണ വിജയനുമായി ബന്ധപ്പെട്ട കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം മാത്രമാണെന്നും, നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(TP Ramakrishnan Defends Pinarayi Vijayan in CMRL Case and Criticizes Liquor Policy)

ഈ കേസ് സി.പി.എമ്മിനെതിരെ പ്രയോഗിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യനയ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. മദ്യ മുതലാളിമാരെ സഹായിക്കാനാണ് യു ഡി എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ടി.പി. രാമകൃഷ്ണൻ കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ മദ്യമാണെങ്കിലും സ്പിരിറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ നികുതി ചുമത്തണമെന്നതാണ് എൽ.ഡി.എഫിന്റെ നിലപാട്. മദ്യ വ്യവസായികളുടെ സമ്മർദ്ദത്തിന് തങ്ങൾ മുൻപും വഴങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Summary

T.P. Ramakrishnan has declared that the coalition will not permit attacks against Chief Minister Pinarayi Vijayan over the CMRL case, asserting that it is a private dispute between two companies. He further criticized the government’s liquor policy, accusing them of trying to mislead the public and favoring liquor barons despite the LDF’s clear stance on taxation.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.