Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeKeralaഎം.പി. അബ്ദുല്ല സ്മൃതി: ഏഴാമത് അനുസ്മരണവും അവാർഡ് വിതരണവും സംഘടിപ്പിച്ചു |...

എം.പി. അബ്ദുല്ല സ്മൃതി: ഏഴാമത് അനുസ്മരണവും അവാർഡ് വിതരണവും സംഘടിപ്പിച്ചു | MP Abdulla Memorial

🎙️ Latest Podcast

റിപ്പോർട്ട്: അൻവർ ഷരിഫ്

വാഴക്കാട്: രാഷ്ട്രീയ, സാമൂഹ്യ, പരിസ്ഥിതി, ഗാന്ധി മാർഗ്ഗ പ്രവർത്തന മേഖലകളിൽ അഞ്ചര പതിറ്റാണ്ടോളം നിറസാന്നിധ്യമായിരുന്ന എം.പി. അബ്ദുല്ല സാഹിബിന്റെ ഏഴാമത് അനുസ്മരണ സമ്മേളനവും പ്രതിഭകൾക്കുള്ള അവാർഡ് വിതരണവും എം.പി.എ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വാഴക്കാട്ട് സംഘടിപ്പിച്ചു (MP Abdulla Memorial). വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തുടങ്ങിയ പദവികളിൽ പ്രവർത്തിക്കുമ്പോഴും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും സുതാര്യമായ ഭരണനിർവ്വഹണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ചടങ്ങിൽ അനുസ്മരിച്ചു.

ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി യു. രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി.എ ഫൗണ്ടേഷൻ ചെയർമാൻ ഷാനിഫ് കെ.പി. അധ്യക്ഷത വഹിച്ച യോഗത്തിൽ എം.പി. ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരി ഫർസാന പ്രതിഭകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജൈസൽ എളമരം, കെ.എം.എ. റഹ്മാൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ എം., പഞ്ചായത്തംഗം ലീലാ രാധാകൃഷ്ണൻ, സി.കെ. കമ്മു, സി.കെ. അൻവർ, സി.എ. കരീം എളമരം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Summary: The 7th memorial meeting and award distribution ceremony of MP Abdulla Sahib, a dedicated social, political, and environmental activist from Vazhakkad, were organized by the MPA Foundation. The event honored his five decades of selfless service, including his roles in local governance and his commitment to Gandhian values and the welfare of marginalized communities. Dignitaries, including Gandhi Peace Foundation Secretary U. Ramachandran and writer Farzana, paid tribute to his contributions and presented awards to local achievers.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.