അന്യഗ്രഹജീവികളെ താൻ കണ്ടെന്നും, അതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അവകാശപ്പെട്ട് നടൻ ജെയിംസ് ഫ്രാങ്കോ. തന്റെ ടിക് ടോക് അക്കൗണ്ടായ ‘JamesFranco2319’ വഴി പങ്കുവെച്ച വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരിക്കുന്നത് (James Franco Alien Claims). താൻ ഭ്രാന്തമായ കാര്യങ്ങളല്ല പറയുന്നതെന്നും, താൻ എന്തോ ഒന്ന് കണ്ടിട്ടുണ്ടെന്നും ഫ്രാങ്കോ വീഡിയോയിൽ ആവർത്തിക്കുന്നു.
ജൂൺ മാസത്തിൽ ടിക് ടോക് അക്കൗണ്ട് ആരംഭിച്ചതുമുതൽ നിഗൂഢമായ നിരവധി വീഡിയോകൾ ഫ്രാങ്കോ പോസ്റ്റ് ചെയ്തിരുന്നു. താൻ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അന്യഗ്രഹജീവിയുടെ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ജൂലൈ 13-ന് പുറത്തുവിട്ട വീഡിയോയിൽ, തന്റെ ലാപ്ടോപ്പിലെ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ അദ്ദേഹം കാണിക്കുന്നുണ്ട്. കറുപ്പും വെളുപ്പും ദൃശ്യങ്ങളിൽ, മരത്തിന് സമീപം നിൽക്കുന്നതും ജനലിലൂടെ എത്തിനോക്കുന്നതുമായ അന്യഗ്രഹജീവിയുടേതെന്ന് തോന്നിക്കുന്ന ഒരു രൂപത്തെ കാണാൻ സാധിക്കും.
James Franco Drops His Alien Footage.
Crystal clear alien in 4k.
James Franco poker face.
Either the footage is real or James Franco lost his mind. pic.twitter.com/dDksbGShbe
— Good Morning UFO (@goodmorningufo) July 13, 2026
ഫ്രാങ്കോയുടെ വീഡിയോകൾ കണ്ട് ആരാധകർ വലിയ ആശയക്കുഴപ്പത്തിലാണ്. ഇത് അദ്ദേഹത്തിന്റെ പുതിയ ഏതെങ്കിലും സിനിമയുടെയോ പ്രോജക്റ്റിന്റെയോ പ്രൊമോഷന്റെ ഭാഗമാണോ എന്നാണ് ഭൂരിഭാഗം പേരും സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന സൂചനയും താരം നൽകിയിട്ടുണ്ട്. ഔദ്യോഗികമായി താരം ഈ വിഷയത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ല.
Summary: Actor James Franco has confused the internet by sharing cryptic TikTok videos claiming to have security footage of an alien on his property. While the actor insists he is “not acting crazy” and promises to release more evidence, many viewers suspect these posts are a promotional tactic for an upcoming project.


