ഇസ്ലാമാബാദ്: ക്രിപ്റ്റോ സൗഹൃദ രാജ്യമാകാനുള്ള പാകിസ്താന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായി പ്രമുഖ ഇസ്ലാമിക പണ്ഡിതന്റെ ഫത്വ. ബിറ്റ്കോയിൻ, എതേറിയം, സ്റ്റേബിൾകോയിനുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ക്രിപ്റ്റോ കറൻസി ഇടപാടുകളും ഇസ്ലാമിക നിയമപ്രകാരം ‘ഹറാം’ ആണെന്ന് പ്രമുഖ പണ്ഡിതൻ മുഫ്തി മുഹമ്മദ് തഖി ഉസ്മാനി പ്രഖ്യാപിച്ചു. കറാച്ചി ദാറുൽ ഉലൂം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇദ്ദേഹം ഇസ്ലാമിക് ഫിനാൻസ് രംഗത്തെ ആഗോളതലത്തിൽ തന്നെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വമാണ്.(Cryptocurrency Haram, Prominent Islamic scholar Mufti Taqi Usmani issues fatwa)
അമിതമായ അനിശ്ചിതത്വവും ചൂതാട്ടത്തിന് സമാനമായ ഊഹാപോഹങ്ങളും ഉള്ളതിനാലാണ് ക്രിപ്റ്റോ കറൻസികൾക്ക് വിലക്ക് കൽപിക്കുന്നതെന്ന് ഫത്വയിൽ വ്യക്തമാക്കുന്നു. പാകിസ്താൻ സർക്കാർ ക്രിപ്റ്റോ കൗൺസിലും വെർച്വൽ അസറ്റ് റെഗുലേറ്ററി അതോറിറ്റിയും രൂപീകരിച്ച് ഈ രംഗത്തേക്ക് നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി.
ഫത്വയ്ക്ക് നിയമപരമായ സാധുതയില്ലെങ്കിലും, മുഫ്തി തഖി ഉസ്മാനിയുടെ സ്വാധീനം കാരണം നിരവധി ഇസ്ലാമിക നിക്ഷേപകർ ക്രിപ്റ്റോ അസറ്റുകൾ കൂട്ടത്തോടെ വിറ്റൊഴിയാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
Story Summary
Renowned Islamic scholar Mufti Muhammad Taqi Usmani has issued a fatwa declaring cryptocurrency trading ‘haram’ under Sharia law due to excessive speculation and uncertainty. This religious ruling has dealt a significant blow to Pakistan’s efforts to regulate and attract investments into the digital asset sector, prompting mass liquidations by religious investors across the region.


