ബെംഗളൂരു: ബെംഗളൂരുവിലെ കാപ്ജെമിനി ക്യാമ്പസിൽ പ്രവർത്തിക്കുന്ന ‘ലിറ്റിൽ സ്കോളേഴ്സ്’ എന്ന ഡേകെയർ സെന്ററിൽ കുട്ടികളെ വാഷിംഗ് മെഷീനിൽ അടക്കം ചെയ്യുന്നതായി പുറത്തുവന്ന വീഡിയോകൾ വ്യാജമാണെന്ന് ഡേകെയർ അധികൃതർ (Capgemini Daycare Abuse). തങ്ങളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള പ്രതികാരമായി മുൻ ജീവനക്കാർ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും, പണം തട്ടാനും ജോലിയിൽ തിരിച്ചുകയറാനും വേണ്ടിയാണ് ഇവർ ഇത്തരം വീഡിയോകൾ “സൃഷ്ടിച്ചതെന്നും” അധികൃതർ ആരോപിച്ചു.
ജൂൺ 25-ന് ഡേകെയറിലെ രണ്ട് ജീവനക്കാരായ സുജാതയും വിജയലക്ഷ്മിയും തമ്മിൽ നടന്ന തർക്കത്തെത്തുടർന്നാണ് ഇവരെ പിരിച്ചുവിട്ടത്. ഇതിനുശേഷം ഇവർ മാനേജർമാരെ ഭീഷണിപ്പെടുത്തുകയും തുക ആവശ്യപ്പെടുകയും ചെയ്തിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെത്തുടർന്ന്, സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് ഫോൺ ഉള്ളിൽ കടത്തുകയും സിസിടിവി നിരീക്ഷണമില്ലാത്ത സ്ഥലങ്ങളിൽ വെച്ച് കുട്ടികളെ വെച്ച് ഇത്തരം ദൃശ്യങ്ങൾ ചിത്രീകരിക്കുകയുമായിരുന്നുവെന്ന് ലിറ്റിൽ സ്കോളേഴ്സ് നൽകിയ പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിൽ മുൻ ജീവനക്കാരായ വിജയലക്ഷ്മിയെയും മഞ്ജുളയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം, ദീർഘകാലമായി ഇത്തരം ക്രൂരതകൾ അവിടെ നടക്കുന്നുണ്ടെന്നും, കുട്ടികൾ കരയുന്നത് നിർത്താനാണ് അവരെ വാഷിംഗ് മെഷീനിലും ബാത്ത്റൂമിലും അടച്ചിരുന്നതെന്നുമുള്ള പരാതികൾ നേരത്തെ ലഭിച്ചിരുന്നുവെന്ന് പ്രൊബേഷൻ ഓഫീസർ തിലകേഷ് കുമാർ പറഞ്ഞു. കാപ്ജെമിനിയുടെ ആഭ്യന്തര അന്വേഷണത്തോടും പോലീസ് അന്വേഷണത്തോടും പൂർണ്ണമായി സഹകരിക്കുമെന്ന് ഡേകെയർ അധികൃതർ അറിയിച്ചു.
Summary: Little Scholars, the operator of the daycare facility at Capgemini’s Bengaluru campus, has alleged that the viral video footage showing child abuse was “created” by disgruntled former employees as part of an extortion and blackmail plot to secure reinstatement. While two suspects are in police custody, authorities continue to investigate claims of long-term systemic abuse at the facility, including incidents where children were locked in washing machines and bathrooms to silence them.


