HomeEntertainmentസമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശം: വീണ്ടും കോടതിയെ സമീപിച്ച് നടി അൻസിബ...

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശം: വീണ്ടും കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ | Ansiba Hassan

🎙️ Latest Podcast

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് നടി അൻസിബ ഹസൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി. നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.(Ansiba Hassan files defamation case against actresses Shweta Menon and Lakshmi Priya)

പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് താരം കോടതിയെ സമീപിച്ചത്. പരാതിയിൽ കോടതി പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.

യൂട്യൂബ് ചാനലുകളിലൂടെ വ്യാജമായ പ്രചാരണങ്ങൾ നടത്തി തന്നെ വ്യക്തിഹത്യ ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നാണ് അൻസിബയുടെ ആരോപണം. ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അന്തസ്സിനെയും മര്യാദയെയും ഹനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് വീഡിയോകളിലുള്ളത് എന്നും അൻസിബ പറയുന്നു.

Story Summary

Actress Ansiba Hassan has filed a petition in the Ernakulam Judicial First Class Magistrate Court against actresses Lakshmi Priya and Shweta Menon, alleging defamation and conspiracy. The petition claims that the duo used YouTube channels to spread obscene and false propaganda to tarnish her reputation, further alleging a contract with a PR agency to orchestrate these attacks after local police failed to register her initial complaint.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.