Defamation case

ജാമ്യത്തിൽ ഇറങ്ങിയിട്ടും വീണ്ടും അപകീർത്തികരമായ വീഡിയോ; യൂട്യൂബർ രാജൻ ജോസഫിനെതിരെ പുതിയ കേസ് | Rajan Joseph New Case

പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചെന്ന പരാതിയിലാണ് അടൂർ പൊലീസ് പുതിയ കേസ് എടുത്തത്. (Rajan Joseph New Case) ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജൻ...

ശ്രീനാദേവി കുഞ്ഞമ്മയെ അധിക്ഷേപിച്ചു; യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ | YouTuber Rajan Joseph Arrest

എറണാകുളം: കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ (YouTuber Rajan Joseph Arrest). എറണാകുളത്ത് നിന്ന് ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയാണ് അടൂർ പോലീസ് ഇയാളെ പിടികൂടിയത്. ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്...

മുസ്‌ലിം സമുദായത്തിനും ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ അപകീർത്തി പരാമർശം: ഹിന്ദു ഐക്യവേദി നേതാവ് RV ബാബുവിനെതിരെ കേസ് | Case registered against R.V. Babu

കൊച്ചി: മുസ്‌ലിം സമുദായത്തെയും ജിഫ്രി മുത്തുക്കോയ തങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയതിന് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബുവിനെതിരെ പോലീസ് കേസ്. തൃക്കാക്കര പോലീസാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.(Case registered against R.V. Babu for defamatory remarks) സ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റാരോപണത്തിന്മേലാണ് ആർ.വി. ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിഡിപി കേന്ദ്രകമ്മിറ്റി...

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ പരാമർശം: വീണ്ടും കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ | Ansiba Hassan

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് നടി അൻസിബ ഹസൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി. നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്.(Ansiba Hassan files defamation case against actresses Shweta Menon and Lakshmi Priya) പരാതി നൽകിയിട്ടും കേസെടുക്കാൻ...

അപകീർത്തിക്കേസ് അന്വേഷണം തൃപ്തികരമല്ല; പാലാരിവട്ടം എസ്‌ഐയെ മാറ്റണമെന്നാവശ്യപ്പെട്ട് അൻസിബ | Ansiba Hassan

കൊച്ചി: താൻ നൽകിയ അപകീർത്തിക്കേസിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്ന് ആരോപിച്ച് നടി അൻസിബ സംസ്ഥാന പോലീസ് മേധാവിയെയും കൊച്ചി സിറ്റി പോലീസ് കമ്മിഷണറെയും സമീപിച്ചു (Ansiba Hassan). കേസിന്റെ അന്വേഷണ ചുമതലയിലുള്ള പാലാരിവട്ടം സബ് ഇൻസ്പെക്ടറെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ആവശ്യമാണ് അൻസിബ പരാതിയിലൂടെ ഉന്നയിച്ചിരിക്കുന്നത്. താൻ നൽകിയ പരാതിയിൽ ആവശ്യമായ ഗൗരവത്തോടെയും വേഗത്തോടെയും...

ശിവരാജ് സിംഗ് ചൗഹാൻ്റെ മകൻ നൽകിയ മാനനഷ്ടക്കേസ്: മാപ്പപേക്ഷയിൽ ഖേദം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി | Rahul Gandhi

ന്യൂഡൽഹി : കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മകൻ കാർത്തികേയ സിംഗ് നൽകിയ മാനനഷ്ടക്കേസിൽ, മധ്യപ്രദേശ് ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2018-ൽ ഝാബുവയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശത്തിൽ കാർത്തികേയ സിംഗിന്റെ പേര് പരാമർശിച്ചതാണ് വിവാദമായത്. ഈ പരാമർശം തന്റെ സൽപ്പേരിനെ ബാധിച്ചുവെന്ന് കാണിച്ച് കാർത്തികേയ സിംഗ്...

MV ഗോവിന്ദനെതിരായ മാനനഷ്ടക്കേസ് തള്ളി കോടതി: K സുധാകരന് തിരിച്ചടി | K Sudhakaran Defamation Case

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. എംഎൽഎമാർക്കും എംപിമാർക്കുമുള്ള പ്രത്യേക കോടതിയാണ് കേസ് തള്ളിക്കൊണ്ട് ഉത്തരവിട്ടത്. തെളിവുകൾ ഹാജരാക്കാൻ കോടതിയിൽ തുടർച്ചയായി നേരിട്ട് ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി.(K Sudhakaran Defamation Case, Court Dismisses K Sudhakaran Defamation Case Against MV Govindan) വിധിക്കെതിരെ ഹൈക്കോടതിയിൽ...

പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നു; സോഷ്യൽ മീഡിയ പേജിനെതിരെ പോലീസിൽ പരാതി നൽകി സൗരവ് ഗാംഗുലി | Sourav Ganguly Defamatory Case

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊൽക്കത്ത പോലീസിൽ പരാതി നൽകി. 'സൗരവ് ഗാംഗുലി ഫാൻസ്' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജും സ്പോർട്സ്‌വിക്കി എന്ന മാധ്യമ പ്ലാറ്റ്‌ഫോമും ചേർന്ന് തന്റെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം പരാതി നൽകിയത് (Sourav Ganguly...

അൻസിബ ഹസനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ലക്ഷ്മിപ്രിയ: നഷ്ടപരിഹാരം ആവശ്യപ്പെടും | Actress Lakshmi Priya

കൊച്ചി: നടി അൻസിബ ഹസനെതിരെ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ലക്ഷ്മിപ്രിയ. അൻസിബ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, തന്നെയും കുടുംബത്തെയും പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമിച്ചുവെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് തീരുമാനം.(Actress Lakshmi Priya to file defamation case...

എഴുത്തുകാരൻ VR സുധീഷിൻ്റെ മാനനഷ്ടക്കേസ്: MA ഷഹനാസ് കോടതിയിൽ ഹാജരായി | Defamation case

കോഴിക്കോട്:എഴുത്തുകാരൻ വി.ആർ. സുധീഷ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (4) മുമ്പാകെയാണ് ഇന്നു രാവിലെ ഇവർ ഹാജരായത്.(Defamation case, MA Shahanas appears in court) കേസിൽ നേരത്തെ കോടതി ഷഹനാസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വിചാരണ വേളയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് കോടതി വാറണ്ട്...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img