HomeKerala'വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം നിയമവിരുദ്ധം, പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍...

‘വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം നിയമവിരുദ്ധം, പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെന്ന് മുഖ്യമന്ത്രി പറയണം’: പിണറായി വിജയൻ | Pinarayi Vijayan

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ സർക്കാർ അനുമതിയില്ലാതെ കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും, ഇത് സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. മദ്യനികുതി ഇളവ് അടക്കമുള്ള വിഷയങ്ങളിൽ കോർപ്പറേറ്റ് മുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Pinarayi Vijayan Alleges Illegal Vizhinjam Port Share Transfer And Corporate Favoring Liquor Tax Cuts)

അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച രഹസ്യനീക്കങ്ങൾ സർക്കാരിന്റെ അറിവോടെയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കരാർ പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരമൊരു നീക്കം നടത്താൻ അദാനി ഗ്രൂപ്പിന് എങ്ങനെ ധൈര്യം ലഭിച്ചു? ജൂൺ 29-ന് കരാർ ഒപ്പിട്ടുകഴിഞ്ഞു, സെബിക്ക് നൽകിയ അപേക്ഷയിൽ ഇത് വ്യക്തമാണ്. ഇത് വിഴിഞ്ഞം തുറമുഖത്തെ ബഹുരാഷ്ട്ര കമ്പനിയായ എം.എസ്.സിക്ക് തീറെഴുതാനുള്ള ആദ്യപടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് വിഴിഞ്ഞത്ത് കുത്തകവൽക്കരണത്തിന് വഴിയൊരുക്കുകയും സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യും.

മദ്യക്കമ്പനികൾക്ക് നികുതിയിളവ് നൽകിയതിനെതിരായ നിലപാട് പ്രതിപക്ഷത്തിന്റേത് മാത്രമല്ല, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടേതാണെന്നും പിണറായി വ്യക്തമാക്കി. വി.എം. സുധീരൻ, ടി.എൻ. പ്രതാപൻ തുടങ്ങി നിരവധി നേതാക്കളും മത-സാമൂഹിക സംഘടനകളും ഇതിനെതിരെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരെയാകെയാണോ മുഖ്യമന്ത്രി വിമർശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി കുറച്ചത് മദ്യക്കമ്പനികളെ ലാഭമുണ്ടാക്കാൻ സഹായിക്കാനാണ്. ഈ നീക്കം കോടതികളിൽ അനുകൂല വിധി സമ്പാദിക്കാൻ കമ്പനികളെ സഹായിക്കും.

യുവതലമുറയെ മദ്യപാനത്തിലേക്ക് ആകർഷിക്കുന്ന സാമൂഹിക വിപത്താണ് ഇതെന്നും, എൽഡിഎഫ് സർക്കാർ ഹോർട്ടി വൈൻ പ്രോത്സാഹിപ്പിക്കാൻ ആലോചിച്ചപ്പോൾ ഇപ്പോഴത്തെ സർക്കാർ സ്പിരിറ്റ് അധിഷ്ഠിത മദ്യത്തിന് നികുതിയിളവ് നൽകി നാടിനെ മദ്യത്തിൽ മുക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. നിയമസഭയിൽ ധനബിൽ പാസാക്കിയ രീതി ചട്ടവിരുദ്ധമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സബ്ജക്ട് കമ്മിറ്റിക്ക് വിടാതെയും സഭയെ തെറ്റിദ്ധരിപ്പിച്ചും ബിൽ പാസാക്കിയത് അനാവശ്യമായ ധൃതി കാണിച്ചാണ്. മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടുവെന്നും, സർക്കാർ പൂർണ്ണമായും കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

Opposition leader Pinarayi Vijayan has alleged that the transfer of shares in the Vizhinjam port project by the Adani Group is illegal and lacks mandatory government approval. He further criticized the government’s decision to slash liquor taxes, labeling it a corporate-favoring move that ignores societal concerns and bypasses legislative procedures, and demanded accountability from the Chief Minister on both issues.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....