തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, ഇവ രേഖാമൂലം വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം.(CMRL case, ED tightens probe after finding discrepancies in statements)
എസ് എഫ് ഐ ഒ നൽകിയ കുറ്റപത്രത്തിൽ അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. ഇതിനിടെ, വിചാരണാ നടപടികൾക്ക് തിരിച്ചടി നേരിട്ടാൽ അത് കേസിന്റെ നിലനിൽപ്പിനെത്തന്നെ ബാധിച്ചേക്കുമെന്ന തിരിച്ചറിവിൽ അതീവ ജാഗ്രതയോടെയാണ് ഇഡി നീങ്ങുന്നത്. കേസ് കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ഏജൻസിയുടെ തീരുമാനം.
സിഎംആർഎൽ എംഡി ശരൺ എസ്. കർത്തയെ ഇഡി ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. വീണയെ രണ്ടുതവണ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശരൺ കർത്തയെ വീണ്ടും വിളിപ്പിച്ചത്. ഈ സാഹചര്യത്തിൽ, കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
Story Summary
The Enforcement Directorate (ED) is scrutinizing the statements of CMRL representatives and Veena T. regarding the CMRL case, following discrepancies in their accounts of services provided by Exalogic. Moving with caution ahead of the SFIO chargesheet, the agency intends to conduct a flawless investigation and is likely to summon more company officials for questioning.

