HomeNational2030-ഓടെ പാമ്പുകടി മരണങ്ങൾ പകുതിയാക്കും; '4A' പ്രതിരോധ പദ്ധതിയുമായി പ്രമുഖ ഫാർമസ്യൂട്ടിക്കൽ...

2030-ഓടെ പാമ്പുകടി മരണങ്ങൾ പകുതിയാക്കും; ‘4A’ പ്രതിരോധ പദ്ധതിയുമായി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനി ബിഎസ്‌വി | Snakebite Deaths India

കാലവർഷം കനത്തതോടെ ഗ്രാമീണ മേഖലകളിൽ പാമ്പുകടി മൂലമുണ്ടാകുന്ന അപകടങ്ങൾ (Snakebite Deaths India) വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബിഎസ്‌വി (BSV). കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഗുണമേന്മയുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാക്കുന്നതിൽ മുൻപന്തിയിലുള്ള ബിഎസ്‌വി, പാമ്പുകടി പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി ‘4A’ (അവെയർനെസ്, അക്സസ്, അവൈലബിലിറ്റി, ആക്ഷൻ) എന്ന സമഗ്ര പദ്ധതി രാജ്യവ്യാപകമായി ആവിഷ്കരിച്ചിരിക്കുകയാണ്.

പാമ്പുകടിയേറ്റവർക്ക് കൃത്യമായ ചികിത്സയും മികച്ച ആരോഗ്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി നാല് പ്രധാന തൂണുകളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. പാമ്പുകടിയെക്കുറിച്ചുള്ള പരമ്പരാഗത അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കുക, ശാസ്ത്രീയമായ പ്രഥമ ശുശ്രൂഷയെക്കുറിച്ചും ചികിത്സയെക്കുറിച്ചും ബോധവൽക്കരണം നടത്തുക (Awareness) എന്നിവയ്ക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്. പാമ്പുകടിയേറ്റവർക്ക് ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കുക (Access), ഗ്രാമീണ-അർദ്ധ നഗര പ്രദേശങ്ങളിൽ ഗുണനിലവാരമുള്ള ആന്റി സ്നേക്ക് വെനത്തിന്റെ വിതരണം തടസമില്ലാതെ ഉറപ്പാക്കുക (Availability) എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൃത്യസമയത്ത് ശരിയായ ചികിത്സ നൽകുക വഴി (Action) പക്ഷാഘാതം, രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ, വൃക്ക തകരാറുകൾ, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മരണങ്ങളും ഗണ്യമായി കുറയ്‌ക്കാൻ സാധിക്കും.

പാമ്പുകടി പ്രതിരോധിക്കുന്നതിനായി ശാസ്ത്രീയവും ഫലപ്രദവുമായ ചികിത്സകൾ ലഭ്യമാക്കാൻ ബിഎസ്‌വി എപ്പോഴും പ്രതിജ്ഞാബദ്ധരാണന്ന് ബിഎസ്‌വി ഇന്ത്യ ബിസിനസ് സിഒഒ ശിവാനി ശർമ്മ ദേക പറഞ്ഞു. പാമ്പുകടിയെ റിപ്പോർട്ട് ചെയ്യേണ്ട രോഗം (Reportable Disease) ആയി പ്രഖ്യാപിക്കാനുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം ഈ രംഗത്തെ വിവരശേഖരണത്തിനും ആന്റി സ്‍നേക്ക് വെനത്തിന്റെ വിതരണം കാര്യക്ഷമമാക്കുന്നതിനും സഹായിക്കുന്ന നിർണായക ചുവടുവെപ്പാണ്. എന്നിരുന്നാലും 2030-ഓടെ പാമ്പുകടി മൂലമുള്ള മരണങ്ങൾ പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ശക്തമായ പ്രവർത്തനങ്ങൾ ആവശ്യമാണ്. അതിനായി കമ്മ്യൂണിറ്റി ബോധവൽക്കരണം, ഗ്രാമീണ ആരോഗ്യപ്രവർത്തകരുടെ നൈപുണ്യ വികസനം, കൃത്യമായ പ്രഥമശുശ്രൂഷാ അറിവുകൾ നൽകുക എന്നിവ അനിവാര്യമാണെന്നും ശിവാനി ശർമ്മ ദേക പറഞ്ഞു.

ഇന്ത്യയിൽ പാമ്പുകടി ഇപ്പോഴും വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി തുടരുകയാണെന്ന് മൂവാറ്റുപുഴ ചാരിസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. അജി ബാലകൃഷ്‌ണൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് ഇന്ത്യയിൽ പ്രതിവർഷം 58,000-ത്തോളം ആളുകൾ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ട്. ഇത് ആഗോളതലത്തിലുള്ള പാമ്പുകടി മരണങ്ങളുടെ പകുതിയോളമാണ്. ചികിത്സ വൈകുന്ന ഓരോ മിനിറ്റും രോഗിയുടെ ജീവന് ഭീഷണിയാണ്. തെറ്റിദ്ധാരണകൾ ഒഴിവാക്കി രോഗിയെ എത്രയും വേഗം കൃത്യമായ ചികിത്സാ കേന്ദ്രത്തിൽ എത്തിക്കാൻ സാധിച്ചാൽ ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പാമ്പുകടി എന്ന ഈ വലിയ വെല്ലുവിളിയെ നേരിടാൻ ആരോഗ്യപ്രവർത്തകർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. 2030-ഓടെ മരണനിരക്ക് പകുതിയായി കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം കൈവരിക്കുന്നതിന് ഗ്രാമീണ മേഖലകളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതും ആന്റി സ്‍നേക്ക് വെനത്തിന്റെ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

Story Summary:
Pharmaceutical major BSV has launched a nationwide ‘4A’ initiative to combat rising snakebite cases, focusing on Awareness, Access, Availability, and Action. The program aims to bust myths, upskill rural healthcare workers, and streamline anti-snake venom supply to support WHO’s goal of halving snakebite fatalities by 2030.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...