കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക് കമ്പനിയുടെ ഉടമയായ വീണ വിജയനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്തു (Veena Vijayan ED Questioning). മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണയെ വിട്ടയച്ചു.
കൊച്ചിയിലെ ഇഡി ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഏകദേശം ഒമ്പത് മണിക്കൂർ നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകൾ Sഎസ്‌എഫ്‌ഐഒയിൽ നിന്ന് ലഭിച്ചതിന് പിന്നാലെയായിരുന്നു വീണയെ വീണ്ടും ഹാജരാകാൻ ഇഡി നിർദേശിച്ചത്.
മാസപ്പടി കേസിൽ വീണ വിജയനെ ചോദ്യം ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ സമർപ്പിച്ച വിവരങ്ങളും പുതുതായി ലഭിച്ച രേഖകളും കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യലെന്നാണ് വിവരം.
കേസിലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി വീണയ്ക്ക് വീണ്ടും നോട്ടീസ് നൽകി ഹാജരാക്കാൻ ഇഡി തീരുമാനിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ജൂൺ 29ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നുവെങ്കിലും, എസ്‌എഫ്‌ഐഒയിൽ നിന്ന് ലഭിച്ച പുതിയ രേഖകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ വേഗത്തിലാക്കുകയായിരുന്നു.
അതേസമയം, ചോദ്യം ചെയ്യലിന് ശേഷം വീണ വിജയനോ ഇഡിയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.
Story Summary:Veena Vijayan was questioned by the Enforcement Directorate for nearly nine hours in connection with the alleged monthly payment case. The interrogation comes after the agency received key documents from the Serious Fraud Investigation Office (SFIO).

