ED investigation

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മൊഴി നിർണായകം; പിണറായി കുടുംബത്തിന് തിരിച്ചടിയെന്ന് ഇഡി റിപ്പോർട്ട് | CMRL Exalogic case

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് (CMRL Exalogic case) സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ ഈ മൊഴി പ്രധാന തെളിവായി പരിഗണിക്കപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. 2024 ഏപ്രിലിൽ ശശിധരൻ...

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: അന്വേഷണം പി.എ. മുഹമ്മദ് റിയാസിലേക്കും; സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കും | Mohamed Riyas ED Investigation

സി.എം.ആർ.എൽ (CMRL) - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ പ്രധാന വ്യക്തിയായ വീണയ്ക്ക് സി.എം.ആർ.എല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപയുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രിയുടെ മകൾ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണം മുഹമ്മദ് റിയാസിലേക്കും നീളുന്നത്. ഇതേത്തുടർന്ന് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിൽ ഇ.ഡി...

മാസപ്പടി കേസ്: വീണയുടേതടക്കം മൊഴികളിൽ വൈരുദ്ധ്യമെന്ന് ED; CMRL ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്തേക്കും | CMRL case

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴികൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ, ഇവ രേഖാമൂലം വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം.(CMRL case, ED tightens probe after finding discrepancies in statements) എസ് എഫ് ഐ ഒ നൽകിയ കുറ്റപത്രത്തിൽ അന്തിമ തീരുമാനം...

മാസപ്പടി കേസ്: EDക്ക് മുന്നിൽ വീണ്ടും ഹാജരായി വീണ; ചോദ്യം ചെയ്യൽ നിർണ്ണായക രേഖകളുടെ അടിസ്ഥാനത്തിൽ | Veena Appears Before ED

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി. നേരത്തെ ജൂൺ 29-ന് ഹാജരാകാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, തീരുമാനിച്ചതിലും നേരത്തെയാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.(Veena Appears Before ED in CMRL Case) എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകൾ ഇ.ഡിക്ക്...

മാസപ്പടി കേസ്: വീണ വിജയൻ്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു; SFIO രേഖകൾക്കായി കാത്ത് ഇഡി | CMRL case

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ തുടർ ചോദ്യം ചെയ്യൽ വൈകുന്നു. കേസിൽ ആവശ്യമായ 134 രേഖകൾ എസ്എഫ്ഐഒ അന്വേഷണ സംഘത്തിൽ നിന്ന് ഇനിയും ലഭിക്കാത്തതാണ് നടപടികൾക്ക് തടസ്സമാകുന്നത്.(CMRL case, ED Investigation Into CMRL Exalogic Case Faces Delay Over...

‘വീണയെ ചോദ്യം ചെയ്ത് അവസാനിപ്പിക്കാൻ ഉള്ള പരാതി അല്ല കൊടുത്തത്, പിണറായി വിജയനിലേക്ക് അന്വേഷണം നീളേണ്ടതായിട്ടുണ്ട്’: ഷോൺ ജോർജ് | Investigation into CMRL case

കോട്ടയം: മാസപ്പടി കേസ് വീണാ വിജയനിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും, അന്വേഷണം പിണറായി വിജയനിലേക്ക് നീളുമെന്നും ഷോൺ ജോർജ്. കേസിൽ ഇഡി കുറ്റപത്രം സമർപ്പിക്കുമ്പോൾ പിണറായി പ്രതിസ്ഥാനത്ത് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Investigation into CMRL case will reach Pinarayi Vijayan says Shaun George) നൽകിയ പരാതി വീണയെ മാത്രം ചോദ്യം ചെയ്യാനുള്ളതല്ലെന്നും,...

മാസപ്പടി കേസ്: നാളെ EDക്ക് മുൻപിൽ വീണ ചോദ്യംചെയ്യലിന് ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇമെയിൽ | Veena To Skip ED Questioning

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യലിന് വിളിപ്പിച്ച പിണറായി വിജയന്റെ മകൾ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് കാണിച്ച് വീണ ഇ.ഡിക്ക് ഇമെയിൽ അയച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ച അവർ, ആവശ്യമായ രേഖകൾ അഭിഭാഷകർ വഴി ഇ.ഡിക്ക് കൈമാറാൻ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.(Veena To Skip...

മാസപ്പടി കേസ്: നിർണായക ചോദ്യം ചെയ്യലിന് ED; CMRL ജീവനക്കാർ ഇന്ന് ഹാജരായേക്കും, വീണ നാളെ ഹാജരാകണം | ED Intensifies Probe

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നു. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനായി കമ്പനി ജീവനക്കാരെയും മാനേജ്‌മെന്റിനെയും ഇഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി. കേസിൽ ഉൾപ്പെട്ട എക്സാലോജിക് കമ്പനി ഉടമ വീണയോട് നാളെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.(ED Intensifies Probe In Monthly Payoff...

മാസപ്പടി കേസ്: വീണയ്‌ക്കെതിരെ തെളിവ് തേടി ED; 134 രേഖകൾക്കായി കോടതിയെ സമീപിച്ചു | CMRL case

കൊച്ചി: മാസപ്പടി കേസിൽ വീണ വിജയനെതിരെ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണ്ണായകമായ തെളിവുകൾ ശേഖരിക്കുന്നതിനായി എറണാകുളം പിഎംഎൽഎ കോടതിയെ ഇഡി സമീപിച്ചു. നിലവിൽ എസ്എഫ്ഐഒ കസ്റ്റഡിയിലുള്ള 134 രേഖകൾ കൈമാറണമെന്നാണ് ഇഡിയുടെ ആവശ്യം.(CMRL case, ED Seeks 134 Documents From SFIO In CMRL Case Investigation) അന്വേഷണത്തിന്റെ ഭാഗമായി ഇഡി...

സെന്തിൽ ബാലാജിക്കെതിരായ കേസ്: പ്രോസിക്യൂഷൻ അനുമതി തേടി വിജയ് സർക്കാർ ഗവർണർക്ക് കത്ത് നൽകി | Tamil Nadu Government

ചെന്നൈ: മുൻ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ നിയമനടപടികൾ കർശനമാക്കാൻ തമിഴ്നാട് സർക്കാർ. കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി സർക്കാർ ഗവർണർക്ക് കത്ത് നൽകി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഫയലുകളിൽ ഒപ്പുവെച്ചതോടെ നടപടികൾ ഔദ്യോഗികമായി ലോക്ഭവനിൽ എത്തിച്ചിരിക്കുകയാണ്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമുള്ള തുടർനടപടികൾക്ക് അനുമതി നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.(Tamil Nadu Government...
- Advertisement -spot_img

Latest News

PM ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം: UDF സർക്കാരിനെ വെട്ടിലാക്കി കേന്ദ്രത്തിൻ്റെ മറുപടി | PM SHRI Scheme

തിരുവനന്തപുരം: പി.എം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ പിന്മാറാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന...
- Advertisement -spot_img