മുംബൈ: പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു (Actor Pradeep Rawat passed away Mumbai). രക്താർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.
ബി.ആർ. ചോപ്രയുടെ ഇതിഹാസ പരമ്പരയായ ‘മഹാഭാരത്’ പരമ്പരയിലെ ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രത്തിലൂടെയാണ് പ്രദീപ് റാവത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് ബോളിവുഡ്, കോളിവുഡ്, ടോളിവുഡ്, മോളിവുഡ് ചിത്രങ്ങളിൽ ശക്തമായ വില്ലൻ-സ്വഭാവ നടൻ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.
ആമിർ ഖാൻ നായകനായ ‘ഗജനി’യിലെ വില്ലൻ വേഷം അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. ‘ലഗാൻ’, ‘സർഫറോഷ്’, ‘സൈ’, ‘ഛത്രപതി’ തുടങ്ങി നിരവധിയേറെ സൂപ്പർഹിറ്റ് സിനിമകളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
മലയാളത്തിൽ മോഹൻലാൽ ചിത്രമായ ‘ചൈനാ ടൗൺ’, മമ്മൂട്ടി ചിത്രമായ ‘കസിൻസ്’, ‘ഇത് പാതിരാമണൽ’ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ പ്രദീപ് റാവത്ത് എത്തിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ചലച്ചിത്ര ലോകത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Story Summary: Veteran Indian actor Pradeep Rawat, renowned for his iconic role as Ashwatthama in B.R. Chopra’s Mahabharat and as the antagonist in Ghajini, passed away at the age of 74 in Mumbai due to blood cancer. Rawat made significant contributions across Hindi, Telugu, Tamil, and Malayalam cinema.


