കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine year old boy drowned Pattuvam).
വൈകുന്നേരത്തോടെ കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പട്ടുവം ജുമാഅത്ത് പള്ളിക്ക് സമീപത്തുള്ള കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് പ്രാഥമിക വിവരശേഖരണം നടത്തി കേസെടുത്തു.
Story Summary: A nine-year-old boy, K.P. Aman, tragically drowned after falling into a pond near the Pattuvam Juma Masjid in Taliparamba, Kannur. He was found during a search after going missing on Tuesday evening.


