വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. (ASR International Airport Viral Video)
ഭോഗാപുരത്ത് സ്ഥിതി ചെയ്യുന്ന എഎസ്ആർ അന്താരാഷ്ട്ര വിമാനത്താവളം ആന്ധ്രപ്രദേശിന്റെ അടിസ്ഥാനസൗകര്യ വികസനത്തിലെ പ്രധാന പദ്ധതികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ പുറത്തുവന്ന ചില വീഡിയോകളിൽ സന്ദർശകർ വിമാനത്താവള പരിസരം വിനോദകേന്ദ്രം പോലെ ഉപയോഗിക്കുന്നതായാണ് കാണുന്നത്. ഒരു വീഡിയോയിൽ ചിലർ അലങ്കാര ഫൗണ്ടനിൽ ഇറങ്ങി വെള്ളത്തിൽ കളിക്കുന്നതും മറ്റൊരു ദൃശ്യത്തിൽ ലാൻഡ്‌സ്‌കേപ്പ് പ്രദേശത്ത് നിന്ന് ചെടികൾ എടുത്തുകൊണ്ടുപോകുന്നതുമാണ് കാണുന്നത്. സംഭവങ്ങളുടെ യഥാർഥ സമയവും പശ്ചാത്തലവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ദൃശ്യങ്ങൾ ഓൺലൈനിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു.
🚨 People were seen taking away plants after the inauguration ceremony at Vizag Airport. 🙏🏽 pic.twitter.com/Excg6nXBDV
— Indian Tech & Infra (@IndianTechGuide) August 2, 2026
🤦
People treating the new Vizag Airport fountain like a public swimming pool…Why do they even need an airport in a place where people are not even civilized?
Total waste of taxpayers’ money.#VizagAirport #BhogapuramAirport #AndhraPradesh #TaxPayersMoney #Uncivilized pic.twitter.com/XWBFqJYxgX
— ThamiZh (@ThamizhTharmar) August 2, 2026
പൊതു ഇടങ്ങളിലെ സൗകര്യങ്ങൾ സംരക്ഷിക്കാൻ പൗരബോധം അനിവാര്യമാണെന്ന് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. പുതിയ അടിസ്ഥാനസൗകര്യങ്ങൾ നശിപ്പിക്കുന്നത് വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ തടയാൻ വിമാനത്താവള അധികൃതർ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും പലരും ആവശ്യപ്പെട്ടു. “പൊതു സ്വത്തുക്കൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്” എന്ന നിലപാടാണ് ഭൂരിഭാഗം പ്രതികരണങ്ങളിലും ഉയർന്നത്. ചിലർ നിയമലംഘനങ്ങൾക്കെതിരെ കർശന പിഴയും നടപടികളും വേണമെന്നും അഭിപ്രായപ്പെട്ടു. ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം അവ പരിപാലിക്കുന്നതിലും പൊതുജനങ്ങളുടെ സഹകരണമാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടിയാണ് സംഭവം ഇപ്പോൾ ചർച്ചയാകുന്നത്.
Summary: Videos from the newly inaugurated Alluri Sitarama Raju International Airport in Andhra Pradesh have sparked debate after visitors were allegedly seen entering decorative fountains and removing plants from landscaped areas. Social media users criticised the lack of civic responsibility and urged stricter security measures.


