HomeKeralaചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വൈകി: അമ്മ ക്രൂരമായി മർദ്ദിച്ചെന്ന 9 വയസ്സുകാരിയുടെ...

ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വൈകി: അമ്മ ക്രൂരമായി മർദ്ദിച്ചെന്ന 9 വയസ്സുകാരിയുടെ പരാതിയിൽ കേസ് | Muvattupuzha Child Assault Case

എറണാകുളം: ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം പറയാത്തതിന് ഒൻപതുവയസ്സുള്ള മകളെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി അമ്മയ്‌ക്കെതിരെ നേരിട്ട് പരാതി നൽകിയത്.(Muvattupuzha Child Assault Case, Mother Booked For Assaulting Nine Year Old Daughter)

കുട്ടിയുടെ സംരക്ഷണ ചുമതലയുള്ള അമ്മയുടെ കൂടെയായിരുന്നു ഒൻപതുവയസ്സുകാരി താമസിച്ചിരുന്നത്. ജൂലൈ 7-ന് രാത്രി ഏഴ് മണിയോടെ പഠിപ്പിക്കുന്നതിനിടെ അമ്മ കുട്ടിയോട് ചില ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം നൽകാൻ കുട്ടിക്ക് സാധിച്ചില്ല.

ഇതിൽ പ്രകോപിതയായ അമ്മ കുട്ടിയുടെ ഇടത് കൈമുട്ടിന് മുകളിൽ കൈ കൊണ്ടും ഇടത് കാലിന്റെ തുടയിൽ വടി കൊണ്ടും അടിച്ചുവെന്നാണ് പരാതി. ഇതുകൂടാതെ മുൻപും അമ്മയിൽ നിന്ന് സമാനമായ രീതിയിൽ അതിക്രമം നേരിട്ടിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്.

Story Summary

The Muvattupuzha Police have registered a case against a mother for allegedly assaulting her nine-year-old daughter because she was slow to answer questions while studying. The child arrived at the police station with her father on Monday to lodge a formal complaint.

Clickable Info Box