തിരുവനന്തപുരം: തനിക്കെതിരെയുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മന്ത്രി ബിന്ദു കൃഷ്ണ. ഒരു സ്കൂൾ പരിപാടിക്കിടെ തന്റെ മുഖം ഒഴിവാക്കി ശരീരത്തിന്റെ ചിത്രം മാത്രം പകർത്തിയെന്നും, പിന്നീട് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നുമാണ് മന്ത്രി വെളിപ്പെടുത്തിയത്.(Minister Bindu Krishna raises concerns over women safety after inappropriate photo incident)
സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ ഇടപെട്ട് ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും, അതിനോടകം തന്നെ ചിലർ ഇതിന്റെ സ്ക്രീൻഷോട്ടുകൾ എടുത്തിരുന്നു. തനിക്ക് പോലും ഇതാണ് അവസ്ഥയെങ്കിൽ, നാട്ടിലെ സാധാരണക്കാരായ സ്ത്രീകളുടെ കാര്യം എന്താകുമെന്ന ആശങ്കയും മന്ത്രി പങ്കുവെച്ചു.
സ്ത്രീ സുരക്ഷാ പെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട് മുൻ സർക്കാരിനെതിരെയും മന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. കഴിഞ്ഞ സർക്കാർ ഈ പദ്ധതി കൊണ്ടുവന്നത് ഒട്ടും ആത്മാർഥതയില്ലാതെയാണെന്നും, അതിനേക്കാൾ മികച്ചതും കാര്യക്ഷമവുമായ ഒരു പദ്ധതി ഈ സർക്കാർ നടപ്പിലാക്കുമെന്നും ബിന്ദു കൃഷ്ണ ഉറപ്പുനൽകി. തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആഭ്യന്തര പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനം ശക്തമായി നിരീക്ഷിക്കും. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി, മറ്റ് സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് അവിടുത്തെ പരാതി പരിഹാര സെല്ലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Summary
Minister Bindu Krishna revealed a distressing incident where an inappropriate photo of her body was taken and shared on social media during a school event in Kollam. Expressing concern over women’s safety, she questioned the plight of ordinary women if a minister faces such behavior. She also criticized the previous government’s insincere approach to the women’s safety pension.


