HomeKeralaഇത്തവണയും ഓണക്കിറ്റ് ലഭിക്കും: സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സർക്കാർ...

ഇത്തവണയും ഓണക്കിറ്റ് ലഭിക്കും: സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala Government

തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം തടയുന്നതിനും ശക്തമായ വിപണി ഇടപെടലിനുമായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. പൊതുവിപണിയിലെ ഓണക്കാല തിരക്ക് മുന്നിൽക്കണ്ട് സപ്ലൈകോയുടെ വിപണി ഇടപെടലുകൾക്കായി 200 കോടി രൂപയും, മഞ്ഞ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനായി 53 കോടി രൂപയുമാണ് പ്രത്യേകമായി അനുവദിച്ചിരിക്കുന്നത്.(Kerala Government sanctions 253 crore to Supplyco for Onam market intervention and kits)

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥന പരിഗണിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ നേരിട്ട് ഇടപെട്ടതിനെ തുടർന്നാണ് ധനവകുപ്പ് അടിയന്തരമായി തുക അനുവദിച്ചത്. നിലവിൽ അനുവദിച്ച തുക ചെലവഴിച്ച ശേഷം ഓണവിപണി സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കൂടുതൽ തുക ആവശ്യമായി വരികയാണെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കുമെന്ന് മന്ത്രി അറിയിച്ചു.

മുൻകാല സർക്കാരുകളൊന്നും തന്നെ ഓണക്കാല വിപണി ലക്ഷ്യമിട്ട് ഇത്രയധികം തുക ഒറ്റത്തവണയായി അനുവദിച്ചിട്ടില്ലെന്ന് മന്ത്രി അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. വിപണിയിലെ പൂഴ്ത്തിവെപ്പും വിലക്കയറ്റവും കർശനമായി നിയന്ത്രിക്കുന്നതിനും സർക്കാരിന്റെ വിപണി ഇടപെടലുകൾ കൂടുതൽ ജനകീയമാക്കുന്നതിനുമായി ‘മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ’ നിന്ന് കൂടുതൽ തുക ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Story Summary

The Kerala government has sanctioned ₹253 crore to Supplyco for market intervention during the upcoming Onam season to control price hikes. Out of this, ₹200 crore is allocated for Onam market operations and ₹53 crore is dedicated to providing Onam kits for AAY yellow cardholders.

WhatsApp Channel Banner

Latest updates

വാഴക്കാട് പൊലീസിന്റെ കുഴൽപ്പണ വേട്ട; ഇടവണ്ണപ്പാറയിൽ നിന്ന് 55.08...

വാഴക്കാട്: രേഖകളില്ലാതെ സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന 55,08,400 രൂപ വാഴക്കാട് പൊലീസ് പിടികൂടി. സംഭവത്തിൽ തിരുവാലി പാത്രിയൽ കൈതക്കോടൻ ഷഫീഖ് (44) പിടിയിലായി. ഇടവണ്ണപ്പാറയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സ്കൂട്ടറിന്റെ ഡിക്കിയിൽ...

‘ഒരു മുന്നണിയുമായും സഖ്യത്തിനില്ല’: ബങ്കിപ്പൂരിൽ ചരിത്രവിജയം നേടിയതിന് പിന്നാലെ...

പട്ന: ബിഹാർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബങ്കിപ്പൂർ മണ്ഡലത്തിൽ നേടിയ കൂറ്റൻ വിജയത്തിന് പിന്നാലെ, രാഷ്ട്രീയ സഖ്യസാധ്യതകൾ തള്ളി ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ താല്പര്യമില്ലെന്നും തങ്ങളുടെ...

‘ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല, എന്നാൽ...

പാലക്കാട്: വിവാദ പ്രസ്താവനയുമായി ഗതാഗത മന്ത്രി സി.പി. ജോൺ. പാലക്കാട്ട് നടന്ന കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേയാണ് ജനങ്ങളുടെ മനോഭാവത്തെ വിമർശിച്ച് മന്ത്രി രംഗത്തെത്തിയത്.(Transport Minister CP John...

15 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തി; അസമിൽ മൂന്ന്...

ഹൈലാക്കണ്ടി: 15 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ അസമിലെ ഹൈലാക്കണ്ടി ജില്ലയിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ (Hailakandi Minor Girl Murder Case). അറസ്റ്റിലായവരിൽ 17 വയസുകാരനും ഉൾപ്പെടുന്നുണ്ടെന്ന്...

പേരാമ്പ്രയിൽ നിർത്തിയിട്ട ബസ്സിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി...

കോഴിക്കോട്: നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ബസ് ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്രയിൽ നിർത്തിയിട്ടിരുന്ന ബസ്സിനുള്ളിലാണ് സംഭവം.(Bus Driver Found Dead Inside Parked Bus In Perambra Kozhikode) നൊച്ചാട് സ്വദേശി...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...