തനിക്ക് ഫെയ്‌സ്ബുക്കിൽ ഔദ്യോഗിക അക്കൗണ്ട് ഇല്ലെന്ന് വ്യക്തമാക്കി നടി ഭാവന രംഗത്ത്. തന്റെ പേരിൽ ഒട്ടേറെ വ്യാജ പ്രൊഫൈലുകളും ഫാൻ പേജുകളും പ്രചരിക്കുന്നുണ്ടെന്നും അവയിൽ വിശ്വസിക്കരുതെന്നും നടി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്ക് മുന്നറിയിപ്പ് നൽകി (Actress Bhavana on Fake Account). താൻ ഇൻസ്റ്റഗ്രാമിൽ മാത്രമാണ് സാമൂഹികമാധ്യമങ്ങളിൽ സജീവമെന്നും ഭാവന വ്യക്തമാക്കി.
“എനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ല. ഞാൻ ഉപയോഗിക്കുന്ന ഏക സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോം ഇൻസ്റ്റഗ്രാം മാത്രമാണ്. എന്റെ പേരിൽ പ്രചരിക്കുന്ന ഏതെങ്കിലും ഫെയ്‌സ്ബുക്ക് പ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് എന്റേതല്ലെന്ന് തിരിച്ചറിയുക,” ഭാവന കുറിച്ചു. താരം ഇൻസ്റ്റഗ്രാമിൽ സജീവമാണെന്നും തന്റെ വിശേഷങ്ങളും ചിത്രങ്ങളും അവിടെ പങ്കുവെക്കാറുണ്ടെന്നും ആരാധകർക്ക് അറിവുള്ളതാണ്. മലയാളത്തിലും കന്നഡയിലുമായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നതിനിടെയാണ് ഭാവന വ്യാജ അക്കൗണ്ടുകൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Summary: Actress Bhavana has issued a warning to her fans, clarifying that she does not have an official Facebook account. She stated that all profiles currently operating in her name on Facebook are fake and emphasized that she is active exclusively on Instagram.


