കൊച്ചി: അഭിമന്യു വധക്കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.(Abhimanyu Murder Case Kerala High Court Dismisses Accused Plea To Stay Trial)
കേസിലെ 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ ഇതുവരെ കുറ്റപത്രം സമർപ്പിക്കാതെയാണ് വിചാരണ ആരംഭിക്കുന്നതെന്നും അതിനാൽ വിചാരണ നിർത്തിവെക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, ആദ്യത്തെ 16 പ്രതികൾ മാത്രമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നും ഇവർക്കെതിരെയുള്ള വിചാരണ തുടങ്ങുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരുമാണെന്നും ഇവർക്കെതിരെയുള്ള അനുബന്ധ കുറ്റപത്രം ഉടൻ തന്നെ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രോസിക്യൂഷന്റെ ഈ വാദം പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി പ്രതികളുടെ ഹർജി തള്ളിയത്.
Story Summary
The Kerala High Court has dismissed the appeal filed by key accused, including Mohammad, seeking a stay on the trial in the Abhimanyu murder case. The court accepted the prosecution’s argument that the trial of the first 16 direct accused can proceed, while supplementary chargesheets against the remaining accused for harboring and destroying evidence will be filed soon.


