HomeFIFA World Cup 2026ഫിഫ ലോകകപ്പ് ഫുട്‍ബോൾ: ബെംഗളൂരുവിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പുലർച്ചെ 3.30 വരെ...

ഫിഫ ലോകകപ്പ് ഫുട്‍ബോൾ: ബെംഗളൂരുവിൽ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പുലർച്ചെ 3.30 വരെ പ്രവർത്തിക്കാൻ അനുമതി | Bengaluru Hotels

ബെംഗളൂരു: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ പ്രമാണിച്ച് ബെംഗളൂരു നഗരത്തിലെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും പ്രവർത്തന സമയം നീട്ടി നൽകി സിറ്റി പോലീസ് കമ്മീഷണർ ഉത്തരവിറക്കി. ജൂലൈ 14, 15, 19 തീയതികളിൽ പുലർച്ചെ 3.30 വരെ ഭക്ഷണശാലകൾക്ക് തുറന്നുപ്രവർത്തിക്കാവുന്നതാണ്.(Bengaluru Hotels Allowed To Open Till 330 AM For FIFA World Cup Matches)

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണ സമയക്രമം കണക്കിലെടുത്ത് പ്രവർത്തന സമയം നീട്ടണമെന്ന് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

കർണാടക പോലീസ് ആക്ട് 1963-ലെ സെക്ഷൻ 31(W) പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കമ്മീഷണറുടെ നടപടി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിൽ വരുന്ന എല്ലാ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും സാധാരണ നിശ്ചയിച്ചിട്ടുള്ള രാത്രി 1 മണി എന്ന സമയപരിധിക്ക് പകരമാണ് പ്രത്യേക ദിവസങ്ങളിൽ പുലർച്ചെ 3.30 വരെ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.

Story Summary

The Bengaluru City Police Commissioner has extended the operating hours for hotels and restaurants across the city until 3.30 AM on July 14, 15, and 19. Issued in view of the FIFA World Cup matches, the order allows food establishments to cater to football viewers past their usual 1 AM closing time.

Clickable Info Box