HomeKeralaതിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്: കാരണം ഇൻസ്റ്റാഗ്രാം പേജ് സംബന്ധിച്ച...

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്: കാരണം ഇൻസ്റ്റാഗ്രാം പേജ് സംബന്ധിച്ച തർക്കം! | Thiruvananthapuram school students clash

തിരുവനന്തപുരം: തലസ്ഥാനത്ത് പൊതുവഴിയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സിനിമാ സ്റ്റൈൽ ഏറ്റുമുട്ടൽ. സ്കൂളിന് പുറത്തെ പൊതുനിരത്തിലാണ് ഇവർ പരസ്യമായി അടിയുണ്ടാക്കിയത്. പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപിച്ചു.(Thiruvananthapuram school students clash on public road over Instagram page dispute)

ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്ലസ് വൺ വിദ്യാർത്ഥികൾ സോഷ്യൽ മീഡിയയിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ അടിപിടിയിൽ കലാശിച്ചത്. ഇതിനെച്ചൊല്ലി ക്ലാസ് മുറിയിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടാകുകയും, സ്കൂളിന് പുറത്തുവെച്ച് പ്രശ്നം അടിച്ചുതീർക്കാൻ സീനിയർ വിദ്യാർത്ഥികൾ വെല്ലുവിളിക്കുകയുമായിരുന്നു.

തുടർന്ന് സ്കൂൾ വിട്ടതിന് പിന്നാലെ പൊതുവഴിയിൽ വെച്ച് സംഘർഷമുണ്ടാകുകയായിരുന്നു. മർദനമേറ്റ പ്ലസ് വൺ വിദ്യാർത്ഥി ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവത്തിൽ പരിശോധന നടത്തിവരികയാണ്.

Story Summary

A violent clash erupted between Plus One and Plus Two students on a public road in Thiruvananthapuram. The dispute began after senior students objected to juniors starting an Instagram page, which escalated from classroom threats to open street fighting.

Clickable Info Box